രാജ്യത്ത് 12-18 വയസിനിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഉടന്‍
ന്യൂഡല്‍ഹി: രാജ്യത്ത് 12-18 വയസിനിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍.സൈഡസ് കാഡില വികസിപ്പിച്ച ഡിഎന്‍എ വാക്‌സിന്റെ പരീക്ഷണം 12-18 വയസ് പ്രായപരിധിയിലുള്ളവരില്‍ പൂര്‍ത്തിയായതായും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
വാക്‌സിന് അന്തിമ അനുമതി ലഭിച്ച ശേഷം ഈ പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ നയം രൂപീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.
2-18 വയസ് വരെയുള്ളവര്‍ക്കുള്ള വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഭാരത് ബയോടെകിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.അതേസമയം വാക്‌സിന്‍ ഗവേണഷണത്തിന് സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യം കോടതി തള്ളി. കുട്ടികള്‍ക്കായുള്ള വാക്‌സിനായി രാജ്യം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് പറഞ്ഞ കോടതി കേന്ദ്രത്തിന് കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തു. കേസ് സെപ്തംബര്‍ ആറിന് വീണ്ടും പരിഗണിക്കും.
Your comment?