കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ എത്തുമെന്ന് ഐ.സി.എം.ആര്‍

Editor

ന്യൂഡല്‍ഹി :കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ എത്തുമെന്ന് ഐസിഎംആര്‍. എന്നാല്‍ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര ഭീകരമാകില്ലെന്ന് ഐസിഎംആറിലെ സാംക്രമികരോഗ വിഭാഗം വിദഗ്ധന്‍ ഡോ. സമീരന്‍ പാണ്ഡ ദേശീയ മാധ്യമത്തോട് പറഞ്ഞു.

നാല് കാരണങ്ങളാണ് മൂന്നാം തരംഗത്തിലേക്ക് നയിക്കുന്നത്. ഒന്നാമതായി ആദ്യ രണ്ടു തരംഗങ്ങളില്‍ ആര്‍ജിച്ച പ്രതിരോധശേഷിയില്‍ ഉണ്ടാകുന്ന കുറവ്. രണ്ടാമതായി പ്രതിരോധശേഷിയെ കടത്തി വെട്ടുന്ന വൈറസിന്റെ വകഭേദം. മൂന്നാമതായി പുതിയ വകഭേദത്തിന് പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിയില്ലായിരിക്കാം, പക്ഷേ ആളുകള്‍ക്കിടയില്‍ വ്യാപകശേഷി കൂടുതലായിരിക്കും. അവസാനമായി, നിയന്ത്രണങ്ങളെല്ലാം സംസ്ഥാനങ്ങള്‍ പെട്ടെന്ന് എടുത്തു മാറ്റിയാല്‍ അത് ഒരു പുതിയ വ്യാപനത്തിന് കാരണമാകും.’- അദ്ദേഹം പറഞ്ഞു.

ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് വകഭേദങ്ങള്‍ രാജ്യത്ത് വ്യാപിച്ചിട്ടുണ്ടെന്നും എന്നാല്‍ അവ ഇനി കൂടുതല്‍ നാശം വിതയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇന്ത്യയിലെ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ മൂന്നാം തരംഗം അടുത്തെത്തിയിരിക്കുന്നെന്നും സര്‍ക്കാരും പൊതുജനങ്ങളും അലംഭാവം കാട്ടരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളും, തീര്‍ഥാടന കേന്ദ്രങ്ങളും തുറക്കുന്നത് നീട്ടിവയ്ക്കണമെന്നും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ഐഎംഎ നിര്‍ദേശിച്ചിരുന്നു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് വൈറസ് തലച്ചോറിലുമെത്തും: രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത് നടത്തിയ പഠനം

‘ഒരാള്‍ക്ക് ഒരു പദവി’ നയം പാര്‍ട്ടിയില്‍ കര്‍ശനമായി നടപ്പാക്കാന്‍ കോണ്‍ഗ്രസ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ