കോവിഡ് വൈറസ് തലച്ചോറിലുമെത്തും: രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത് നടത്തിയ പഠനം

Editor

ന്യൂഡല്‍ഹി: രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത് നടത്തിയ പഠനത്തില്‍ ആശങ്കയുണ്ടാക്കുന്ന കണ്ടെത്തലുകള്‍. കോവിഡ് വൈറസ് പാന്‍ക്രിയാസിനെയും തലച്ചോറിനെയുംവരെ സാരമായി ബാധിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. കോവിഡ് ബാധിച്ച് മരിച്ച 21 പേരുടെ മൃതദേഹങ്ങള്‍ പരിശോധിച്ചാണ് ഭോപാല്‍ എയിംസിലെ ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കുടല്‍, കരള്‍, ശ്വാസകോശം എന്നിവയെ മാത്രമല്ല, വൃക്ക, തൈറോയ്ഡ്, പാന്‍ക്രിയാസ്, എല്ലുകള്‍, തലച്ചോര്‍ എന്നിവയിലും വൈറസിന്റെ ആക്രമണമുണ്ടാകുന്നുവെന്നാണ് മൃതദേഹങ്ങള്‍ പരിശോധിച്ചതില്‍നിന്ന് വ്യക്തമായത്. പകുതിയോളം മൃതദേഹങ്ങളുടെ തലച്ചോറില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത് ഞെട്ടലുണ്ടാക്കിയെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ നാലംഗസംഘത്തിലെ മലയാളി ഡോ. ജെ.എസ്. ശ്രാവണ്‍ പറഞ്ഞു.

ബ്ലഡ് ബ്രെയിന്‍ ബാരിയറും കടന്ന് തലച്ചോറില്‍ എത്താമെങ്കില്‍ കോവിഡ് വൈറസിന് ശരീരത്തില്‍ എവിടെവേണമെങ്കിലും പ്രവേശിക്കാനാകും. പാന്‍ക്രിയാസിനെ കോവിഡ് ബാധിക്കുമെന്നതും ആശങ്കയുണ്ടാക്കുന്നു. കാരണം, കോവിഡ് ഭേദമായവരില്‍ പിന്നീട് പ്രമേഹം പിടിപെടാനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന കണ്ടെത്തലാണിതെന്ന് അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെ അനുമതി ലഭിച്ച, 25 മുതല്‍ 84 വയസ്സുവരെ പ്രായമായവരുടെ മൃതദേങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഡോ. ശ്രാവണിനു പുറമേ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ ഡോ. ജയന്തി യാദവ്, ഡോ. ബൃന്ദാ പട്ടേല്‍, ഡോ. മഹാലക്ഷ്മി എന്നിവരാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ എത്തുമെന്ന് ഐ.സി.എം.ആര്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ