അടൂരില്‍ പുലര്‍ച്ചെ വീട്ടിലെത്തിയ ടാപ്പിങ് തൊഴിലാളി വീട്ടമ്മയെ വിളിച്ചുണര്‍ത്തി കുത്തിപ്പരുക്കേല്‍പ്പിച്ചു
അടൂര്‍: ചായക്കട നടത്തിവന്നിരുന്ന വീട്ടമ്മയെ ടാപ്പിങ്ങ് തൊഴിലാളി കുത്തി പരുക്കേല്‍പ്പിച്ചു. പഴകുളം കോട്ടപ്പുറം പോക്കാട്ട് തെക്കേതില്‍ വീട്ടില്‍ ഷീബ(41)ക്കാണ് പരിക്കേറ്റത്. ചൊവ്വ പുലര്‍ച്ചെ 4.30 ന് ഷീബ നടത്തുന്ന കടയില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു ടാപ്പിങ്ങ് തൊഴിലാളി. തുടര്‍ന്ന് തൊഴിലാളി വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചു.
തടയാന്‍ ശ്രമിച്ച ഇവരുടെ വയറിലും കാലിന്റെ തുടയിലും തൊഴിലാളി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ ഷീബയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരം സ്വദേശിയായ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Your comment?