5:32 pm - Sunday November 24, 4030

പി.എസ്.സി. പരീക്ഷകള്‍ ജൂലായ് ഒന്നിന് പുനരാരംഭിക്കും

Editor

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷകള്‍ ജൂലായ് ഒന്നിന് പുനരാരംഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രില്‍ 20 മുതല്‍ മാറ്റിവെച്ചവയില്‍ 23 പരീക്ഷകള്‍ ജൂലായില്‍ നടത്തും. ജൂലായില്‍ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലായ് 10-ന്റെ ഡ്രൈവര്‍ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി.

വനംവകുപ്പിലേക്കുള്ള റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്. പൊതുഗതാഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ അപേക്ഷകര്‍ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് ബാധിതര്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി.എസ്.സി. അറിയിച്ചു. ഇവര്‍ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷാകേന്ദ്രത്തിലെത്തണം.

കൂടുതല്‍ വിവരങ്ങള്‍ 9446445483, 0471 2546246 എന്നീ നമ്പറുകളില്‍ ലഭിക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനല്‍കിയവര്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ അച്ചടിപ്പകര്‍പ്പും തിരിച്ചറിയല്‍രേഖയുടെ അസലുമായി ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്ക് അരമണിക്കൂര്‍മുമ്പ് ഹാളിലെത്തണം.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും

കാമുകനൊപ്പം നാടുവിട്ടോടുന്നതിനിടയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച സുമിത്രയുടെ ഭര്‍ത്താവ് പ്രവീണിന്റെ ആദ്യ പ്രതികരണം ഇങ്ങനെ..ആഹാ, അവള് ചത്തോ?

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ