5:32 pm - Thursday November 24, 2940

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും

Editor

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ബുധനാഴ്ച വിരമിക്കും. വൈകുന്നേരം നാലരയോടെ പോലീസ് ആസ്ഥാനത്തെത്തുന്ന പുതിയ പോലീസ് മേധാവി പോലീസ് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ബെഹ്റയില്‍നിന്ന് ചുമതല ഏറ്റെടുക്കും.

ബുധനാഴ്ച രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ പോലീസ് മേധാവിയെ തീരുമാനിക്കും. വിജിലന്‍സ് ഡയറക്ടര്‍ എസ്. സുദേഷ് കുമാര്‍, റോഡ് സുരക്ഷാ കമ്മിഷണര്‍ അനില്‍ കാന്ത്, അഗ്‌നിരക്ഷാ വിഭാഗം മേധാവി ഡോ. ബി. സന്ധ്യ എന്നിവരാണ് പോലീസ് മേധാവിയാകാനുള്ള അന്തിമ പട്ടികയിലുള്ളത്.

രണ്ട് ഘട്ടങ്ങളിലായി അഞ്ചുവര്‍ഷത്തെ സേവനത്തിനു ശേഷമാണ് പോലീസ് മേധാവി സ്ഥാനത്തുനിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങുന്നത്. ഡി.ജി.പി. പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, അഗ്‌നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ് 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ലോക്നാഥ് ബെഹ്റ.

ഒഡിഷയിലെ ബെറാംപുര്‍ സ്വദേശിയായ അദ്ദേഹം എന്‍.ഐ.എ.യില്‍ അഞ്ചുവര്‍ഷവും സി.ബി.ഐ.യില്‍ 11 വര്‍ഷവും പ്രവര്‍ത്തിച്ചു. 1995 മുതല്‍ 2005 വരെ എസ്.പി., ഡി.ഐ.ജി. റാങ്കുകളിലാണ് സി.ബി.ഐ.യില്‍ ജോലിചെയ്തത്. സുപ്രീംകോടതിയുടെ പ്രത്യേക ഉത്തരവനുസരിച്ചാണ് അദ്ദേഹത്തിന് സി.ബി.ഐ.യില്‍നിന്ന് വിടുതല്‍ നല്‍കിയത്. പുരുലിയ ആയുധവര്‍ഷക്കേസ്, മുംബൈ സ്ഫോടന പരമ്പര കേസ്, ഹരേന്‍ പാണ്ഡ്യ കൊലപാതക കേസ് തുടങ്ങിയവയുള്‍പ്പെടെ രാജ്യശ്രദ്ധ നേടിയ കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, കലാപം, ഭീകരവാദം തുടങ്ങി വിവിധ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചു.

ആലപ്പുഴ എ.എസ്.പി.യായാണ് കേരള പോലീസില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സ്തുത്യര്‍ഹ സേവനത്തിനും വിശിഷ്ടസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ എട്ടിന് പേരൂര്‍ക്കട എസ്.എ.പി. മൈതാനത്ത് സംസ്ഥാന പോലീസ് മേധാവിക്ക് വിടവാങ്ങല്‍ പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വിവാഹത്തിന് മുന്‍പ് വിസ്മയയുമായി എത്തിയ പന്തളം വലിയ കോയിക്കല്‍ തൂക്കുപാലത്തിലും മന്നം ആയുര്‍വേദ കോളജിലും കിരണ്‍കുമാറുമായി പൊലീസ് തെളിവെടുത്തു

പി.എസ്.സി. പരീക്ഷകള്‍ ജൂലായ് ഒന്നിന് പുനരാരംഭിക്കും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ