ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റിനെയും ബ്രിട്ടിഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ച് സര്‍വേ റിപ്പോര്‍ട്ട്. യുഎസിലെ ഡാറ്റ ഇന്റലിജന്‍സ് സ്ഥാപനമായ മോണിങ് കണ്‍സല്‍ട്ട് ആണ് സര്‍വേ നടത്തിയത്. 13 ലോകരാജ്യങ്ങളുടെ തലവന്‍മാരുടെ ജനപ്രീതിയില്‍ 66% പിന്തുണ നേടിയാണ് മോദി ഒന്നാമത് എത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മോദിക്ക് ഏറെ പിന്നിലാണ് എന്നതും ശ്രദ്ധേയം.
ഇറ്റാലിയുടെ പ്രധാനമന്ത്രി മാരിയോ ഗ്രാഘിയാണ് മോദിക്ക് തൊട്ടുപിന്നിലുള്ളത്. അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി മോദിയുടെ ജനപ്രീതി അല്‍പ്പം കുറച്ചതായും സര്‍വേ വ്യക്തമാക്കുന്നുണ്ട്. എങ്കിലും ലോകരാജ്യങ്ങളുടെ തലവന്‍മാരില്‍ ജനപ്രീതിയില്‍ മുന്നില്‍ മോദി തന്നെയാണ്. 66% പിന്തുണ മോദിക്കുള്ളപ്പോള്‍ ബൈഡന് 53 ശതമാനവും ബോറിസ് ജോണ്‍സണ് 44 ശതമാനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്ക്ക് 35 ശതമാനവുമാണ് പിന്തുണ. 2019ല്‍ 82% ആയിരുന്നു മോദിയുടെ റേറ്റിങ്.
ഒരു വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ റേറ്റിങ്ങില്‍ 20 പോയിന്റുകള്‍ കുറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും മോദിയുടെ റേറ്റിങ് കുറയാന്‍ കാരണമായെന്നാണു വിലയിരുത്തല്‍
Your comment?