താത്കാലിമായി റദ്ദാക്കിയിരുന്ന 32 തീവണ്ടി സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും
തിരുവനന്തപുരം: യാത്രക്കാരുടെ കുറവും കോവിഡ് നിയന്ത്രണങ്ങളും കാരണം താത്കാലിമായി റദ്ദാക്കിയിരുന്ന 32 തീവണ്ടി സര്‍വീസുകള്‍ ബുധനാഴ്ച പുനരാരംഭിക്കും.
മേയ് ആദ്യം പ്രഖ്യാപിച്ച സര്‍വീസ് റദ്ദാക്കല്‍ പല ഘട്ടങ്ങളായി ജൂണ്‍ പകുതിവരെ നീട്ടിയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ റദ്ദാക്കല്‍ തുടരേണ്ടതില്ലെന്നാണ് തീരുമാനം. പുനഃസ്ഥാപിച്ച സര്‍വീസുകളുടെ റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്. മടക്കയാത്രയിലെ ചില തീവണ്ടികള്‍ 17-ന് സര്‍വീസ് ആരംഭിക്കും.
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (02075), തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076), എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (06305), കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി (06306), ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് (06301), തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് (06302), എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (06303), തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (06304), ആലപ്പുഴ-കണ്ണൂര്‍ സ്‌പെഷ്യല്‍ (06307), കണ്ണൂര്‍-ആലപ്പുഴ സ്‌പെഷ്യല്‍ (06308), പുനലൂര്‍-ഗുരുവായൂര്‍ (06327), ഗുരുവായൂര്‍-പുനലൂര്‍ (06328), ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി (06341), തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി (06342), തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (02082), കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി (02081), തിരുവനന്തപുരം-മംഗളൂരു സ്‌പെഷ്യല്‍ (06347), മംഗളൂരു-തിരുവനന്തപുരം (06348), തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് (06791), പാലക്കാട്-തിരുനെല്‍വേലി എക്‌സ്പ്രസ് (06792), നാഗര്‍കോവില്‍-കോയമ്പത്തൂര്‍ (06321), കോയമ്പത്തൂര്‍-നാഗര്‍കോവില്‍ സ്‌പെഷ്യല്‍ (06322), തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി (02627), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി (02628), കൊച്ചുവേളി-മൈസൂരു പ്രതിദിന സ്‌പെഷ്യല്‍(06316), മൈസൂരു-കൊച്ചുവേളി (06315), എറണാകുളം-കാരയ്ക്കല്‍ സ്‌പെഷ്യല്‍ (06188), കാരയ്ക്കല്‍-എറണാകുളം (06187), എറണാകുളം-െബംഗളൂരു ഇന്റര്‍സിറ്റി (02678),s ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി (02677), മംഗളൂരു-നാഗര്‍കോവില്‍ സ്‌പെഷ്യല്‍ (06605), നാഗര്‍കോവില്‍-മംഗളൂരു സ്‌പെഷ്യല്‍ (06606) എന്നീ സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.
കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് പുനരാരംഭിച്ച തീവണ്ടികള്‍
കെ.എസ്.ആര്‍. ബെംഗളൂരു – എറണാകുളം (02677), മൈസൂരു – കൊച്ചുവേളി (06315) സ്‌പെഷല്‍ തീവണ്ടികളുടെ ആദ്യ സര്‍വീസ് 17-നാണ്.
ചില വണ്ടികളുടെ റദ്ദാക്കല്‍ 15 ദിവസം നീട്ടി
യാത്രക്കാര്‍ കുറവായതിനാല്‍ അമൃത എക്‌സ്പ്രസ്സും മലബാര്‍ എക്‌സ്പ്രസ്സും ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ ജൂണ്‍ 30-ന് ശേഷമേ ഓടുകയുള്ളു.
Your comment?