കടമ്പനാട് പഞ്ചായത്തില്‍ സിപിഎം നേതാക്കള്‍ രണ്ട് തട്ടില്‍: അംഗനവാടി വര്‍ക്കറിനെ നിയമിക്കുന്നത് സംബന്ധിച്ച് തര്‍ക്കം

Editor

അടൂര്‍:കടമ്പനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ (ICDS 66)അംഗനവാടി വര്‍ക്കറിനെ നിയമിക്കുന്നത് സംബന്ധിച്ച് സിപിഎമ്മിനുള്ളില്‍ വിഭാഗീയത രൂക്ഷമാകുന്നു. നിലവിലുള്ള അംഗനവാഡി വര്‍ക്കര്‍ ജോലിയില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഇന്റര്‍വ്യൂ നടത്തിയത്. രണ്ടാം വാര്‍ഡിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയുടെ പേര് മാനദണ്ഡങ്ങള്‍ മറികടന്ന് റാങ്ക് ലിസ്റ്റില്‍ ഒന്നാമതായി ഉള്‍പ്പെടുത്തിയത്രെ! .ഇതേ ലിസ്റ്റില്‍ അഞ്ചാം റാങ്ക് കാരിയായി മുന്‍ ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഭാര്യയും ഇടംപിടിച്ചു.

മുന്‍ ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഭാര്യക്കാണ് എല്ലാ യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളതെന്നും അതിനാല്‍ ഇവര്‍ക്ക് തന്നെ നിയമനം നല്‍കണമെന്നും ഒരു വിഭാഗം പരസ്യമായി ആവശ്യപ്പെട്ടതോടെ സംഭവം വിവാദമായി.തുടര്‍ന്ന് ഈ പോസ്റ്റിലേക്കുള്ള നിയമനം സ്റ്റേ ചെയ്തു.വിഷയം പരിഹരിക്കാന്‍ സിപിഎമ്മിനുള്ളില്‍ സജീവ ചര്‍ച്ച നടത്തുകയാണ്.

എന്നാല്‍ എല്ലാ യോഗ്യതകളും ഉണ്ടായിരുന്ന ഉദ്യോഗാര്‍ത്ഥികളെ മറികടന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യക്ക് ജോലി നല്‍കാനാണ് നേതൃത്വത്തിന് താത്പര്യം.എന്നാല്‍ പരസ്യ പ്രതിഷേധം ഉയര്‍ന്നതോടെ എല്ലാ യോഗ്യതയും പ്രവര്‍ത്തി പരിചയവുള്ള മുന്‍ ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഭാര്യക്ക് ജോലി നല്‍കുന്നത് സംബന്ധിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്.

ഇതിനിടെ നിയമനവുമായി ബന്ധപ്പെട്ട് രണ്ടാംവാര്‍ഡിലെ മറ്റൊരു ലോക്കല്‍ കമ്മറ്റി അംഗം ഒരുയുവതിയില്‍ നിന്നും ഒന്നരലക്ഷം രൂപ വാങ്ങിയതായും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് പാര്‍ട്ടിജില്ലാകമ്മറ്റിക്കും സംസ്ഥാനകമ്മറ്റിയ്ക്കും പരാതി നല്‍കിയതായി പറയുന്നു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് കിങ്ങിണിക്കുട്ടി; ജനിച്ചപ്പോള്‍ 430 ഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞ് പൂര്‍ണ ആരോഗ്യവതി; അഭിമാനനേട്ടവുമായി അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി

കെപിസിസിയുടെ അമരത്തേക്ക് കെ.സുധാകരന്‍;കോണ്‍ഗ്രസിന് കരുത്തേകാന്‍ പ്രവര്‍ത്തക വികാരം മാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്; സുധാകരയുഗം ആരംഭിക്കുമ്പോള്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015