5:32 pm - Monday November 24, 5986

കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരനുതന്നെ പ്രഥമ പരിഗണന നല്‍കി ഹൈക്കമാന്‍ഡ്

Editor

ന്യൂഡല്‍ഹി: കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരനുതന്നെ പ്രഥമ പരിഗണന നല്‍കി ഹൈക്കമാന്‍ഡ്. തലമുറമാറ്റമെന്ന ആവശ്യത്തില്‍ അന്തിമതീരുമാനമാവാത്തതിനാലാണ് പ്രഖ്യാപനം വൈകുന്നത്.

സുധാകരനെ അധ്യക്ഷനാക്കുന്നതില്‍ അഭിപ്രായം പറയാതെ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ മാറിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തലമുറ മാറ്റമെന്ന ആവശ്യം ഹൈക്കമാന്‍ഡ് പരിഗണിച്ചത്. ഇതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ അധ്യക്ഷ സോണിയാഗാന്ധിക്ക് കൈമാറിയത്. പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണറിയുന്നത്.

അങ്കമാലി എം.എല്‍.എ. റോജി എം. ജോണിനെയും തലമുറമാറ്റം എന്ന നിലയില്‍ പരിഗണിച്ചതായറിയുന്നു. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് ഏര്‍പ്പെടുത്തിയശേഷം കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐ.യില്‍ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനായ ആളാണ് റോജി എം. ജോണ്‍. രാഹുലിന് അടുപ്പമുള്ള നേതാവുമാണ്. കോണ്‍ഗ്രസിലേക്ക് ക്രിസ്ത്യന്‍ സമുദായത്തെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന നയം ഈ ആലോചനയ്ക്കു പിന്നിലുണ്ട്.

കെ. സുധാകരനെ കെ.പി.സി.സി. അധ്യക്ഷനാക്കാന്‍ എ.ഐ.സി.സി. നേരത്തേ തത്ത്വത്തില്‍ തീരുമാനിച്ചിരുന്നു. ഹൈക്കമാന്‍ഡിന്റെ ഭാഗമായുള്ള കേരളത്തിലെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയോടുള്ള അതൃപ്തിയുള്‍പ്പെടെ രേഖപ്പെടുത്തി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും മൗനംപാലിച്ചതോടെ പ്രഖ്യാപനം മാറ്റി.

തോല്‍വിയെക്കുറിച്ചന്വേഷിച്ച അശോക് ചവാന്‍ കമ്മിറ്റിക്കു മുമ്പാകെ കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍, പി.ടി. തോമസ് തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. സുധാകരനെ അധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനവുമെടുത്തതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. സുധാകരന്റെയോ കൊടിക്കുന്നിലിന്റെയോ പേരുകളോട് എ., ഐ. ഗ്രൂപ്പുകള്‍ താത്പര്യം കാണിച്ചില്ല. തലമുറമാറ്റത്തിന്റെ ഭാഗമായി പി.സി. വിഷ്ണുനാഥിനെ പിന്തുണയ്ക്കാന്‍ എ ഗ്രൂപ്പും മുതിര്‍ന്നില്ല. ഇതോടെയാണ് രാഹുലിനു കൂടി താത്പര്യമുള്ള റോജിയുടെ പേര് പരിഗണിച്ചതെന്നാണ് സൂചന. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട നാലുപേരില്‍ ഒരാള്‍ കൂടിയാണ് റോജി.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ച് അച്ഛനും മകള്‍ക്കും ഗുരുതര പരുക്ക്

സംസ്ഥാനത്ത് നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടും: സ്റ്റേഷനറി, ജ്വല്ലറി, തുണിക്കടകള്‍ ഒരുദിവസം തുറക്കാം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ