ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ച് അച്ഛനും മകള്‍ക്കും ഗുരുതര പരുക്ക്
ആലപ്പുഴ: ബൈപാസില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ച് അച്ഛനും മകള്‍ക്കും ഗുരുതര പരുക്ക്. ഹരിപ്പാട് മണ്ണാര്‍ശാല കാട്ടുപറമ്പില്‍ പടീറ്റതില്‍ രാജശേഖരന്‍പിള്ള (66), മകള്‍ രേവതി (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. നെടുമ്പാശേരിയില്‍ രേവതിയുടെ ഭര്‍ത്താവിനെ വിദേശത്തേക്ക് യാത്രയാക്കി തിരികെ വരികയായിരുന്നു. രേവതി ആയിരുന്നു കാര്‍ ഓടിച്ചത്. എറണാകുളത്തേക്ക് പോകുകയായിരുന്നു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച കാര്‍ ലോറിയുടെ അടിയില്‍ കുടുങ്ങി. അഗ്നിരക്ഷാ സേനയും പൊലീസും ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. രേവതിയുടെ കൈകാലുകള്‍ക്ക് ഒടിവ് സംഭവിച്ചു. സൗത്ത് പൊലീസ് കേസെടുത്തു.
Your comment?