5:32 pm - Tuesday November 24, 1350

മണ്ണടിയില്‍ കെഎസ്‌കെടിയുവിന്റെ രണ്ടാംഘട്ട ഭക്ഷ്യക്കിറ്റ് വിതരണം

Editor

അടൂര്‍: ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍ക്ക് കെ എസ് കെ ടിയു മണ്ണടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാംഘട്ട ഭക്ഷ്യധാന്യ കിറ്റ് വിതരണോദ്ഘാടനം സി പി എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു നിര്‍വ്വഹിച്ചു.

പ്രദേശത്ത് കോവിഡ് ബാധിച്ച് ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുള്‍പ്പെടെ 500ഓളം കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടം വിതരണം പൂര്‍ത്തിയാക്കിയതെന്ന് മേഖലാ സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത് പറഞ്ഞു. മണ്ണടി മുടിപ്പുര ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള, യൂണിയന്‍ ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എസ്.ഷിബു, സിപിഎം ഏരിയ സെക്രട്ടറി അഡ്വ.എസ്.മനോജ് മേഖലാ പ്രസിഡന്റ് എം. ഉദയകുമാര്‍, വാര്‍ഡ് മെമ്പര്‍ പ്രസന്നകുമാരി, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ആര്‍.ബലഭദ്രന്‍പിള്ള, രാഹുല്‍, കണ്ണന്‍, വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മഹാമാരി കാലത്തു ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കൈതാങ്ങായി ഡിവൈഎഫ് സിപിഎം പ്രവര്‍ത്തകര്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ