കടമ്പനാട് രണ്ടാം വാര്‍ഡില്‍ റോഡുകള്‍ അടച്ചു: മഹാമാരിക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം
കടമ്പനാട്: കടമ്പനാട് ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡ് നെല്ലിമുകള്‍ കണ്ടെയ്‌മെന്റ് സോണ്‍ ആയതിനാല്‍ റോഡുകള്‍ 7 ദിവസത്തേക്ക് അടച്ചു. നെല്ലിമുകള്‍ പാലത്തിന് സമീപം, ആനമുക്ക്, നാലാംമൈല്‍, കന്നുവിള, വെള്ളിശ്ശേരില്‍ പടി എന്നീ റോഡുകളാണ് താല്കാലികമായി അടച്ചത്.
കോവിഡ് രോഗം സ്ഥിതീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടികാവിവരങ്ങള്‍ കണക്കിലെടുത്താണ് പത്തനംതിട്ട ജില്ലാമെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശപ്രകാരമാണ് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.
ഈ പ്രദേശത്തെ വ്യാപാരികളും ജനങ്ങളും മഹാമാരിക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വാര്‍ഡുമെമ്പര്‍ ഷീജാകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടേയും നേതൃത്വത്തിലാണ് റോഡുകള്‍ അടച്ചത്.
Your comment?