പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
പത്തനംതിട്ട:ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കത്തോലിക്കാപ്പള്ളി മുതല്‍ പൊതുശ്മശാനം വരെ ഭാഗം) വാര്‍ഡ് നാല്, അഞ്ച്, ഏഴ്, 11, 12 വാര്‍ഡ് എട്ട് (പുലയന്‍പാറ ഭാഗം), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കടമ്പനാട് അടൂര്‍ റോഡിന് ഉള്‍വശം മുതല്‍ ആനമുക്ക് നെല്ലിമുകള്‍ കന്നുവിള (തടത്തില്‍ മുക്ക്) ആനമുക്ക് റോഡുകള്‍ക്ക് ഉള്‍വശം വരെ വരുന്ന ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 , കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (പാലമല കാഞ്ഞിരംമുകള്‍ ഭാഗം) ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (വല്യാകുളം – യൂത്ത് സെന്റര്‍ റോഡ്, മൂലഭാഗം – കോളനി റോഡ്, ചാമക്കാല – അംഗന്‍വാടി – കോളനി റോഡ്, ആശാരിപ്പറമ്പില്‍ റോഡ് – കോളനി റോഡ്, പ്ലാന്റേഷന്‍ കൊച്ചുകനാല്‍ റോഡ് – കോളനി വരെയും) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (മൂലയില്‍ ഭാഗം മുതല്‍ തട്ടാശ്ശേരി ഗുരുമന്ദിരം വരെയും (വാഴവിള ഭാഗത്തിനടുത്ത്) ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനടുത്ത് ചെരുവാ പാലം വരെയും) വാര്‍ഡ് 18 (ജി.എല്‍.പി.എസ്സ് ഇടത്തിട്ടയുടെ പുറക് വശം തറയില്‍പ്പടി മുതല്‍ മടുക്കവിള വരെയും, വലതുകാട് ഭാഗവും) തിരുവല്ല നഗരസഭ വാര്‍ഡ് 26, 29, 33, 36, 39 വാര്‍ഡ് 24 (തുകലശ്ശേരി മുഴുവനായും) പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്, വാര്‍ഡ് 14 (ഗവ. എല്‍.പി സ്‌കൂള്‍ പടിഞ്ഞാറ് ഭാഗം, അന്തിച്ചിറ ഭാഗം, സ്‌കൂള്‍ പടിഞ്ഞാറ് ഭാഗം വഞ്ചിപ്പടി, മംഗലശ്ശേരിപ്പടി, വേങ്ങവിള, കല്ലേലികക്കുഴി, അന്തിച്ചിറ വട്ടക്കുളഞ്ഞി, മല്ലശ്ശേരിമുക്ക് വേണാട് ജംഗ്ഷന്‍ പ്രദേശങ്ങള്‍ സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (ഉറുമ്പിനി വാലുപാറ) (ദീര്‍ഘിപ്പിക്കുന്നത്)ആങ്ങമൂഴി ജംഗ്ഷന്‍ വാര്‍ഡ് രണ്ട് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് , അഞ്ച്, ഏഴ്, എട്ട്, 15 റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 28 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
Your comment?