വയലില്‍ പുതഞ്ഞ ട്രാക്ടര്‍ ഉയര്‍ത്തുവാനുള്ള ശ്രമത്തിനിടെ തലകീഴായി മറിഞ്ഞു: യുവാവ് മരിച്ചു
അടൂര്‍: വയല്‍ ഉഴുവാന്‍ വേണ്ടി കൊണ്ടു വന്ന ട്രാക്ടര്‍ തല കീഴായി മറിഞ്ഞ് അതിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. മണ്ണടി കാര്‍ത്തികയില്‍ ദിനേശ്കുമാര്‍ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മണ്ണടി താഴത്തു വയല്‍ ഏലായില്‍ ചെമ്പകശേരിപ്പടിയിലാണ് അപകടം. മറ്റൊരു വയലിലൂടെ കൊണ്ടു വന്ന ട്രാക്ടര്‍ വര്‍ഷങ്ങളായി കൃഷിയില്ലാതെ കിടന്ന ഏലായിലേക്ക് ഇറങ്ങുമ്പോള്‍ ഇടതു വശത്തെ ടയര്‍ ചെളിയില്‍ പുതയുകയായിരുന്നു. ടയര്‍ ഉയര്‍ത്തുന്നതിനായി റെയ്സ് ചെയ്യുന്നതിനിടെ മുന്‍വശത്തെ എന്‍ജിന്റെ ഭാരം കാരണം തല കീഴായി മറിയുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ട്രാക്ടര്‍ കയര്‍ കെട്ടി ഉയര്‍ത്താന്‍ ശ്രമിച്ചു. പകുതി ഭാഗം ഉയര്‍ന്നപ്പോള്‍ കയര്‍ പൊട്ടിയത് തിരിച്ചടിയായി. മറിഞ്ഞ ട്രാക്ടറിന്റെ അടിയില്‍പ്പെട്ട ദിനേശ് ചെളിയില്‍ താഴ്ന്നു പോയിരുന്നു. 20 മിനിട്ടിന് ശേഷമാണ് പുറത്തെടുക്കാന്‍ സാധിച്ചത്. ഉടന്‍ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ഇന്ദു പത്തനംതിട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരിയാണ്. വിദേശത്ത് ജോലി ചെയ്തിരുന്ന ദിനേഷ് ലോക്ക് ഡൗണായതോടെ ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. ഒരു മാസം മുന്‍പ് ആണ് പു തിയ ട്രാക്ടര്‍ വാങ്ങിയത്.
Your comment?