അമിതവേഗതയിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ആംബുലന്‍സിലേക്ക് പാഞ്ഞു കയറി ആംബുലന്‍സിന്റെ ഡ്രൈവര്‍ മരിച്ചു

Editor

അടൂര്‍: എം.സി റോഡില്‍ അമിതവേഗതയിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച ആംബുലന്‍സിന്റെ ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ ആക്കിക്കാവ് തോലത്ത് വീട്ടില്‍ ബെനിസണ്‍ ടി. സാക്ക്(38) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെ എം.സി റോഡില്‍ പറന്തല്‍ ജങ്ഷനിലായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ രോഗിയെ ഇറക്കി തിരികെ അടൂരിലേക്ക് വരികയായിരുന്ന ആംബുലന്‍സ്. ആലുവയ്ക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് ആംബുലന്‍സിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കോവിഡ് നിയന്ത്രണം കാരണം തിരക്കു കുറഞ്ഞ എം.സി റോഡില്‍ അമിത വേഗതയില്‍ എത്തിയ ബസ് മറ്റൊരു വാഹനത്തെ മറി കടക്കുമ്പോള്‍ ആംബുലന്‍സിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ബസിന്റെ വരവ് കണ്ട് ഡ്രൈവര്‍ ആംബുലന്‍സ് റോഡിന്റെ അരികിലേക്ക് പരമാവധി ഒതുക്കിയെങ്കിലും ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാരുടേയും പോലീസിന്റേയും അഗ്നി രക്ഷാ സേനയുടേയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവര്‍ ബെനിസണിനെ പുറത്തെടുത്തത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ആലുവ സ്വദേശി മുനീറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മുംബൈ മിനര്‍വ്വ റബ്ബേഴ്‌സ് & എഞ്ചിനീയറിംഗ് വര്‍ക്‌സ് ഉടമ എന്‍. ചെല്ലപ്പന്‍ നിര്യാതനായി

വയലില്‍ പുതഞ്ഞ ട്രാക്ടര്‍ ഉയര്‍ത്തുവാനുള്ള ശ്രമത്തിനിടെ തലകീഴായി മറിഞ്ഞു: യുവാവ് മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ