വാക്സീന്‍ എടുത്തവര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

ദോഹ: ഇനി ക്വാറന്റീന്‍ ഇളവുകളില്ല. ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം. വ്യവസ്ഥ അടിയന്തരമായി പ്രാബല്യത്തിലായി.
ഇന്ത്യയിലും കോവിഡിന്റെ പുതിയ വകഭേദം ശക്തമാകുന്ന സാഹചര്യത്തിലാണ് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ഉള്‍പ്പെടെ ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ ആറു രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കു ഹോം ക്വാറന്റീന്‍ അനുവദിക്കില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഖത്തറിലേക്ക് നേരിട്ടോ ട്രാന്‍സിറ്റ് മുഖേനയോ എത്തിയാലും വ്യവസ്ഥ ബാധകമാണ്. രാജ്യങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ യഥാസമയം വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Your comment?