ഇന്ന് മുതല്‍ ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

അബുദാബി: ഇന്ന് മുതല്‍ ഇന്ത്യയില്‍ നിന്ന് അബുദാബിയിലേയ്ക്കു വരുന്നവര്‍ യാത്രപുറപ്പെടുന്നതിന് 48 മണിക്കൂറിനകം എടുത്ത കോവിഡ്19 പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അബുദാബി വിമാനത്താവളത്തില്‍ ഹാജരാക്കണമെന്ന് വിവിധ വിമാന കമ്പനി അധികൃതര്‍ ട്വീറ്റ് ചെയ്തു.
ഇംഗ്ലീഷിലോ അറബികിലോ ഉള്ള സര്‍ട്ടിഫിക്കറ്റുകളില്‍ പരിശോധന നടത്തിയ തീയതി, സമയം എന്നിവയും സാംപിളെടുത്തതും ഫലം ലഭിച്ചതുമായ തീയതി, സമയം എന്നിവയും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ, ഒറിജിനല്‍ റിപ്പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന ക്യൂ ആര്‍ കോഡും നിര്‍ബന്ധമാണ്. ആളുകള്‍ വരുന്ന സ്ഥലത്തെ അംഗീകൃത ലാബില്‍ നിന്നെടുത്ത സര്‍ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. വിമാനത്താവള അധികൃതര്‍ സര്‍ടിഫിക്കറ്റ് വിശദമായി പരിശോധിക്കും.
Your comment?