കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്‌സീന്റെ വില പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്‌സീന്റെ വില പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കും ആണു വാക്‌സീന്‍ വില്‍ക്കുകയെന്നു നിര്‍മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. 50 ശതമാനം കേന്ദ്രസര്‍ക്കാരിനു നല്‍കും. കയറ്റുമതി നിരക്ക് 15 മുതല്‍ 20 ഡോളര്‍ വരെയാണ്. രാജ്യത്തെ പുതിയ റൗണ്ട് വാക്‌സിനേഷന്‍ ഡ്രൈവ് മേയ് ഒന്നിന് ആരംഭിക്കുന്നതിനു മുന്നോടിയായാണു വില പ്രഖ്യാപിച്ചത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്കു മേയ് മുതല്‍ വാക്‌സീന്‍ എടുക്കാം.
‘താങ്ങാവുന്നതും ലോകോത്തര നിലവാരത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ ലോകത്തിന് നല്‍കുക എന്നതാണു 25 വര്‍ഷമായി കമ്പനിയുടെ ലക്ഷ്യം. വളരെ ശുദ്ധീകരിച്ച വാക്‌സീന്‍ ആണ് കോവാക്‌സീന്‍. ഉല്‍പാദനം ചെലവേറിയതാണ്. ഭാരത് ബയോടെക്കിന്റെ ആഭ്യന്തര ഫണ്ടും വിഭവങ്ങളും ഉപയോഗിച്ചാണു വാക്‌സീന്‍ വികസനം, ഉല്‍പാദന സൗകര്യങ്ങള്‍, ക്ലിനിക്കല്‍ ട്രയലുകള്‍ എന്നിവയ്ക്കുള്ള എല്ലാ ചെലവുകളും പ്രാഥമികമായി വിന്യസിച്ചത്.’- ഭാരത് ബയോടെക് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കൃഷ്ണ എം. എല്ല പ്രസ്താവനയില്‍ പറഞ്ഞു.
Your comment?