കേരളത്തില്‍ ‘എന്‍440കെ’ വൈറസ് വകഭേദം
ന്യൂഡല്‍ഹി: കാസര്‍കോട്, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍നിന്നു കഴിഞ്ഞ മാസം ആദ്യവാരം വരെ ശേഖരിച്ച സാംപിളുകളില്‍ കൊറോണ വൈറസിന്റെ യുകെ വകഭേദം നാമമാത്രമായ തോതില്‍ ദൃശ്യമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജിയുടെ (ഐജിഐബി) പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കുന്നതിലെ വൈമനസ്യമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ള വൈറസ് വ്യാപനത്തിനു പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ (ഇമ്യൂണ്‍ എസ്‌കേപ്) ശേഷിയുള്ള ‘എന്‍440കെ’ വകഭേദം കേരളമുള്‍പ്പെടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുണ്ടെന്ന് ഐജിഐബിയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വിനോദ് സ്‌കറിയ പറഞ്ഞു.
കഴിഞ്ഞ മാസം രണ്ടാം ആഴ്ച മുതല്‍ കേരളത്തില്‍നിന്നു ലഭിച്ചിട്ടുള്ള സാംപിളുകളുടെ ജനിതക ശ്രേണീകരണം പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതിന്റെ ഫലം ലഭ്യമാകും. ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നിയന്ത്രണ നടപടികളുടെ ഫലം ദൃശ്യമാകാന്‍ 10 ദിവസമെങ്കിലുമെടുക്കും.
Your comment?