പ്രധാനമന്ത്രിക്കെതിരായ ഫേസ് ബുക്ക് പോസ്റ്റ്: നാട്ടുകാരുടെയും സ്വന്തം പാര്‍ട്ടിക്കാരുടെയും പൊങ്കാല ഏറ്റു വാങ്ങി തളര്‍ന്ന് ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ്

കോന്നി: ദു:ഖവെള്ളി ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എന്‍ഡിഎ യുടെ വിജയ് റാലി സംഘടിപ്പിച്ചത്. അതിനായുള്ള മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നതിനിടെയാണ് കട്ട സൈബര്‍ സഖാക്കള്‍ പോലും ചെയ്യാത്ത തരത്തില്‍ ഒരു ഫേസ് ബുക്ക് പോസ്റ്റ് ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് ഇട്ടത്. മോദിയുടെ സന്ദര്‍ശനം കൈസ്ത്രവരുടെ വിശ്വാസങ്ങളും പ്രാര്‍ഥനയും തടയുന്നതിന് വേണ്ടിയാണെന്ന തരത്തിലായിരുന്നു പോസ്റ്റ്. ന്യൂനപക്ഷങ്ങളുടെ പിന്തുണ തന്റെ സന്തത സഹചാരിയും കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഉറപ്പിക്കുന്നതിനും താന്‍ മതേതരന്‍ ആണെന്ന് തെളിയിക്കുന്നതിനുമായിരുന്നു പോസ്റ്റ്. അടൂര്‍ പ്രകാശിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ഏറെ ആദരവോടെയും നോമ്പ് നോറ്റും പ്രാര്‍ത്ഥനകള്‍ നടത്തുന്ന വിശുദ്ധ വാരത്തിലെ ദു:ഖവെള്ളി ദിവസത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ക്രിസ്ത്യാനികള്‍ കൂടുതല്‍ നിവസിക്കുന്ന മദ്ധ്യകേരളത്തിലെ കോന്നിയില്‍ സന്ദര്‍ശനം നടത്തുകവഴി വിശ്വാസികളുടെ സഞ്ചാര സ്വാതന്ത്ര്യവും പ്രാര്‍ത്ഥനാ സ്വാതന്ത്ര്യവുമാണ് തടസ്സപ്പെടുത്തുന്നത്.
പ്രധാനമന്ത്രിക്ക് രാജ്യത്ത് എവിടെ പോകുന്നതിനും അവകാശമുണ്ട്. എന്നാല്‍ ഭക്തിയാദരവോടെ വിശ്വാസി സമൂഹം നോക്കി കാണുന്ന ദുഃഖവെള്ളി ദിനത്തില്‍ കോന്നിയില്‍ എത്തിച്ചേരുകയും, ആരാധനാക്രമം പോലും പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയതിലൂടെയും ക്രിസ്ത്യന്‍ സമുദായത്തിന് ഉണ്ടാക്കുന്ന മുറിവ് വലുതാണ്. വാഹന ഗതാഗതം തടസ്സപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു പള്ളികളിലേക്ക് പോകുന്ന വിശ്വാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
യേശുദേവന്‍ ക്രൂശില്‍ ഏറ്റപ്പെട്ട ദിവസമാണ് ദുഃഖവെള്ളി, ഈ ദിനത്തില്‍ ദേവാലയങ്ങളില്‍ പകല്‍ മുഴുവനും ആഹാര പാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ത്ഥന നടത്തുകയാണ് വിശ്വാസ സമൂഹം ചെയ്യുന്നത്.
ദു:ഖവെളളി ദിനത്തിലെ ആരാധനാ ക്രമത്തിന്റെ പ്രധാനഭാഗമായ കുരിശിന്റെ വഴി നടത്തരുതെന്നും രാവിലെ പത്തര മണിക്ക് ശേഷം വിശ്വാസികള്‍ ദേവാലയത്തിന് അകത്തേക്കും പുറത്തേക്കും പോകരുതെന്നുമുള്ള നിര്‍ദ്ദേശം വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഈ നടപടികള്‍ പ്രതിഷേധാര്‍ഹമാണ്.
വിശ്വാസികളുടെയും ന്യൂനപക്ഷത്തിന്റെയും പിന്തുണ ഉറപ്പിക്കാന്‍ വേണ്ടി ഇട്ട പോസ്റ്റ് ബൂമറാങ് ആകുന്നതാണ് പിന്നീട് കണ്ടത്.
പോസ്റ്റിന് ചുവട്ടില്‍ ജാതിമത ഭേദമന്യേ നാട്ടുകാര്‍ പൊങ്കാലയുമായി എത്തി. ഒന്നോ രണ്ടോ ക്രൈസ്തവ നാമധാരികള്‍ മാത്രമാണ് പ്രകാശിനെ പിന്തുണച്ച് കമന്റിട്ടത്. എന്നാല്‍ പോസ്റ്റിനെതിരെ കോണ്‍ഗ്രസിലും ബിജെപിയിലുമുള്ള പ്രവര്‍ത്തകരും നിഷ്പക്ഷമതികളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ രംഗത്ത് വന്നു. ക്രിസ്ത്യാനികളുടെ വോട്ട് ലക്ഷ്യം വച്ച് തരംതാഴ്ന്ന പ്രവര്‍ത്തിയാണ് അടൂര്‍ പ്രകാശ് ചെയ്തതെന്നും ഇതുവരെ പാര്‍ട്ടി നോക്കാതെയാണ് താങ്കളെ ഞങ്ങള്‍ പിന്തുണച്ചിരുന്നതെന്നും നിഷ്പക്ഷര്‍ കുറിച്ചു. അടൂര്‍ പ്രകാശിന്റെ തനി നിറം പുറത്തു വന്നുവെന്നും വര്‍ഗീയ വാദിയാണ് ആറ്റിങ്ങല്‍ എംപിയെന്നും കുത്തിത്തിരുപ്പുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ചിലര്‍ കുറിച്ചു. ശബരിമല പ്രശ്നങ്ങളിലടക്കം മൗനം പാലിച്ചയാള്‍ ക്രിസ്ത്യാനിയായ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഒരു കൂട്ടര്‍ കുറിപ്പെഴുതി. നായരായ പി മോഹന്‍ രാജിനെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്നയാളാ ണ് താങ്കളെന്നും കപട വര്‍ഗീയ വാദിയുടെ മുഖം ഇപ്പോഴാണ് വെളിച്ചത്ത് വന്നതെന്നും ഇതറിയാതെയാണ് ഇതുവരെ വോട്ട് ചെയ്ത് വിജയിപ്പിച്ചെതെന്നും മറ്റൊരു കൂട്ടര്‍ എഴുതി.
ചുരുക്കത്തില്‍ മണ്ഡലത്തില്‍ രാഷ്ട്രീയത്തിനപ്പുറം സ്നേഹിക്കുകയും, വോട്ട് നല്‍കി വിജയിപ്പിക്കുകയും ചെയ്തിരുന്ന വലിയൊരു വിഭാഗം അടൂര്‍ പ്രകാശിന്റെ ശത്രുക്കളായി മാറിയെന്നാണ് കരുതേണ്ടത്. ക്രിസ്ത്യന്‍ വോട്ട് ലക്ഷ്യം വച്ചപ്പോള്‍ പ്രതീക്ഷ വച്ചിരുന്ന മറ്റു സമുദായങ്ങളുടെ വോട്ടുകള്‍ കൂടി നഷ്ടപ്പെടുമെന്ന സ്ഥിതിയാണുള്ളത്. നായര്‍ സമുദായത്തിലെ പ്രബല വിഭാഗവും ഈഴവ സമുദായവും ഇതുവരെ അടൂര്‍ പ്രകാശിന് മാത്രം വോട്ട് ചെയ്തിരുന്നവരും ചിന്തിച്ചു തുടങ്ങിയതായാണ് സൂചനകള്‍.
പൊങ്കാല കൊഴുക്കുമ്പോഴും ഇതുവരെ പോസ്റ്റ് പിന്‍വലിക്കാന്‍ അടൂര്‍ പ്രകാശ് തയാറായിട്ടില്ല.
പ്രകാശിന്റെ പോസ്റ്റിന് പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചുട്ട മറുപടിയും കൊടുത്തു.
യേശുവിനെ പിന്നില്‍ നിന്ന് കുത്തിയ യൂദാസിന്റെ മനസുള്ള ചിലര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഭയക്കുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എം.എല്‍.എ സ്ഥാനം രാജിവച്ച് രാഹുല്‍ മന്ത്രിസഭയില്‍ മന്ത്രിയാകാന്‍ പോയവരാണ് ഇക്കൂട്ടര്‍. മോഡിയുടെ ദര്‍ശനം പോലും അവര്‍ ഭയത്തോടെ കാണുന്നു. ലൗ ജിഹാദ്, ജസ്ന തിരോധാനം, ശബരിമല യുവതി പ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ വന്നപ്പോള്‍ യൂദാസിന്റെ മനസുള്ള ഇവരെ കണ്ടിട്ടിട്ടില്ല. അവരാണിപ്പോള്‍ വിശ്വാസത്തിന്റെ പേര് പറഞ്ഞ് രംഗത്തു വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Your comment?