‘വികസനപ്പെരുമഴയെക്കുറിച്ച്’ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ കരഞ്ഞു കൊണ്ടോടിയെത്തി ദേവകിയമ്മ :പ്രശ്‌നം പരിഹരിക്കാമെന്നുറപ്പ് നല്‍കി ചിറ്റയം
കടയ്ക്കാട് :മാനംമൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്തളം കടയ്ക്കാട് കളീക്കലേത്ത്പടി ഭാഗത്തേക്ക് തുറന്ന ജീപ്പില്‍ എത്തിയത്. അവിടെ സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ സ്വീകരിക്കാനായി കാത്തു നില്‍പുണ്ടായിരുന്നു. മഴ പെയ്യാന്‍ വെമ്പി നില്‍ക്കുന്നതിനാല്‍ ഹാരാര്‍പ്പണം വേഗത്തിലാക്കി മണ്ഡലത്തില്‍ 10 വര്‍ഷമായി നടപ്പാക്കിയ വികസനപ്പെരുമഴയെക്കുറിച്ച് പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ ഓടിയണച്ച് ചിറ്റയത്തിന്റെ വാഹനത്തിന്റെ അടുത്തെത്തിയ 70 വയസ്സുള്ള ദേവകിയെക്കണ്ട് ചിറ്റയം പ്രസംഗം നിര്‍ത്തി. വിധവയായ ഈ അമ്മയ്ക്ക് മക്കളുമില്ലാത്തിനാല്‍ സഹായിക്കാന്‍ ആരുമില്ലെന്നു കരഞ്ഞു കൊണ്ടു പറഞ്ഞപ്പോള്‍ ചിറ്റയവും വിഷമത്തിലായി.
അമ്മയുടെ പ്രശ്‌നം പരിഹരിക്കാനും സഹായിക്കാനും കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്‍കിയാണ് കടയ്ക്കാട് ജംക്ഷനിലേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ യുവാക്കളുടെ കൂട്ടം മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സ്വീകരിച്ചത്. അപ്പോഴേക്കും മഴ പെയ്യാന്‍ തുടങ്ങിയതോടെ അല്‍പനേരം സ്വീകരണം നിര്‍ത്തിവച്ച് അവിടെയുള്ള വീട്ടില്‍ വിശ്രമിച്ചു. മഴ തോര്‍ന്ന ശേഷം ഉളമയില്‍ ഭാഗത്തേക്കാണ് പര്യടനം നീങ്ങിയത്. രാവിലെ ഒരു മണിക്കൂര്‍ വൈകി പെരിങ്ങനാട് കുന്നത്തൂക്കരയില്‍ നിന്നാണ് പര്യടനത്തിനു തുടക്കം.
Your comment?