10 വര്‍ഷത്തെ വാഗ്ദാന ലംഘനത്തിന് ജനം തിരിച്ച് വോട്ടു ചെയ്യും: എംജി കണ്ണന്റെ വിജയം സുനിശ്ചിതമെന്ന് തോപ്പില്‍ ഗോപകുമാര്‍
തുമ്പമണ്‍: അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം ജി കണ്ണന്റെ വിജയം സുനിശ്ചിതമാണെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു. 10 വര്‍ഷം വാഗ്ദാനലംഘനം നടത്തി ജനതയെ വഞ്ചിച്ച എംഎല്‍എക്ക് ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി എം ജി കണ്ണന്റെ തുമ്പമണ്‍ പഞ്ചായത്തിലെ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നടത്തിയ എം ജി കണ്ണന്റെ പ്രസംഗം ഏവരുടെയും കണ്ണ് നനയിച്ചു. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ യുവജന നായകന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പല സ്ഥലങ്ങളിലും പിഎസ്സി ഉദ്യോര്‍ത്ഥികള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. യുവജനങ്ങളെ വഞ്ചിച്ച സര്‍ക്കാര്‍ യുവജന രോഷത്താല്‍ ഇല്ലാതാകുമെന്നും കണ്ണന് പറഞ്ഞു. ഷിബു കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. അഡ്വ. തൃദീപ്, പഴകുളം ശിവദാസന്‍, ഏഴംകുളം അജു, സഖറിയ വര്‍ഗീസ്, ലാലിജോണ്‍, അഡ്വ രാജേഷ്, റോണി സഖറിയ, വി എസ് ഇടിക്കുള, എം.ജെ. രെഞ്ചു, അനൂപ് എന്നിവര്‍ പ്രസംഗിച്ചു.
Your comment?