വാഹനാപകടത്തില്‍ ‘മരിച്ച’ യുവാവ് 3 മാസത്തിനുശേഷം ജീവനോടെ..

Editor

പന്തളം: മൂന്നു മാസം മുന്‍പ് വാഹനാപകടത്തില്‍ മരിച്ച് സംസ്‌കാരവും നടത്തിയ നാട്ടില്‍ തിരിച്ചെത്തി. അമ്പരന്നു പോയ ബന്ധുക്കളും പൊലീസും സംസ്‌കരിച്ചത് ആരുടെ മൃതദേഹമാണെന്ന് അറിയാതെ വെട്ടിലായി. കുടശനാട് വിളയില്‍ കിഴക്കേതില്‍ പരേതനായ കുഞ്ഞുമോന്റെയും അമ്മിണിയുടെയും അഞ്ചു മക്കളില്‍ ഏറ്റവും ഇളയവനായ സാബു (സക്കായി-35) ആണ് ‘മരിച്ച്’ ജീവിച്ചത്. പത്രത്തില്‍ കണ്ട അജ്ഞാത മൃതദേഹത്തിന്റെ പടം കണ്ട് അത് സാബുവാണെന്ന് ഉറപ്പിച്ച് ഏറ്റു വാങ്ങി സംസ്‌കരിച്ച വീട്ടുകാരാണ് ഞെട്ടിപ്പോയിട്ടുള്ളത്. നിരവധി കേസുകളില്‍ പ്രതിയായ സാബു ഊരുതെണ്ടിയാണ്. അല്ലറ ചില്ലറ മോഷണവും ഉണ്ട്. വിവാഹം നിയമപരമായി കഴിച്ചിട്ടില്ലെങ്കിലും ലിവിങ് ടുഗദറില്‍ ഒരു കുട്ടിയുമുണ്ട്. ഇയാള്‍ക്ക് വീടുമായി അധികം അടുപ്പം ഉണ്ടായിരുന്നില്ല. വിവിധ പ്രദേശങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന ശീലവുമുണ്ട്.

ഡിസംബര്‍ 25നു പുലര്‍ച്ചെ പാലാ ഭരണങ്ങാനം ഇടപ്പാടിയില്‍ അജ്ഞാത വാഹനമിടിച്ചു ഒരു യുവാവ് മരിച്ചിരുന്നു. ഈ വാര്‍ത്തയും ചിത്രവും കണ്ട് അത് സാബുവാണെന്ന് സഹോദരനും ബന്ധുക്കള്‍ക്കും തോന്നി. അവര്‍ പാലായിലെത്തി മരിച്ചത് സാബുവാണെന്ന് ഉറപ്പിച്ചു. മൃതദേഹത്തിന് മുന്‍വരിയിലെ മൂന്നു പല്ലുകള്‍ ഇല്ലാതിരുന്നതും മരിച്ചത് സാബുവാണെന്ന് സ്ഥിരീകരിക്കാന്‍ കാരണമായി. മാതാവും സഹോദരനും 26 ന് മൃതദേഹം തിരിച്ചറിഞ്ഞതോടെ 27 ന് പൊലീസ് അതു വിട്ടു നല്‍കി. ഇതിനായി അപേക്ഷയും ബന്ധുക്കള്‍ നല്‍കിയിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിന് ശേഷം വിദേശത്തുള്ള സഹോദരങ്ങളെയും വരുത്തി. അവരും ഇത് സാബു തന്നെയെന്ന് ഉറപ്പിച്ചതോടെ ഡിസംബര്‍ 30 ന് കുടശ്ശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു. വെള്ളിയാഴ്ച രാവിലെ കായംകുളം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സുഹൃത്തായ ഹരിശ്രീ ബസ് ഡ്രൈവര്‍ മുരളീധരന്‍ നായരെ കാണാന്‍ സാബു എത്തിയതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

തിരുവനന്തപുരത്ത് ഒരു ആശുപത്രിയുടെ കാന്റീനില്‍ ജോലിയാണെന്നും തന്റെ ഫോണ്‍ കേടായതിനാല്‍ ആരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും സാബു പറഞ്ഞു. മുരളീധരന്‍ പറഞ്ഞപ്പോഴാണ് തന്റെ അപകട മരണവും സംസ്‌കാരവും സാബു അറിയുന്നത്. സാബുവിനെ കണ്ട വിവരം അറിയിച്ച് ഒരു വീഡിയോ മുരളീധരന്‍ നായര്‍ അവരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ടു. ഇതു കണ്ട ശരത് എന്നയാള്‍ സാബുവിന്റെ അമ്മയും സഹോദരന്‍ സജിയുമായും ബന്ധപ്പെട്ടു. ഇവര്‍ വിവരം നഗരസഭാ കൗണ്‍സിലര്‍ സീനയെയും സമീപവാസിയായ രാജീവിനെയും അറിയിച്ചു. ഇവര്‍ വീഡിയോ കാളിങ് നടത്തി വന്നിരിക്കുന്നത് സാബുവാണെന്ന് ഉറപ്പിച്ച ശേഷമാണ് പൊലീസില്‍ വിവരം അറിയിച്ചത്.

നവംബര്‍ 20 തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു സമീപം ഇയാള്‍ ജോലി ചെയ്തിരുന്ന ഹോട്ടല്‍ ഉടമയുടെ 46,000 രൂപയും മോഷ്ടിച്ചു കടന്ന കേസില്‍ ഇയാളെ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ മോഷണക്കേസുണ്ട്. ഇയാളെ തിരുവനന്തപുരത്തു നിന്നെത്തിയ പൊലീസ് സംഘത്തിനു കൈമാറി.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വീട്ടില്‍ കയറി ആക്രമണം: കോണ്‍ഗ്രസ് നേതാവിനെതിരേ പരാതി കൊടുത്തിട്ടും കേസ് എടുക്കാതെ പൊലീസ്

പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ