വീട്ടില്‍ കയറി ആക്രമണം: കോണ്‍ഗ്രസ് നേതാവിനെതിരേ പരാതി കൊടുത്തിട്ടും കേസ് എടുക്കാതെ പൊലീസ്

Editor

മല്ലപ്പള്ളി: കുടുംബസമേതം വീട്ടില്‍ കയറി ആക്രമണം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരേ പരാതി കൊടുത്തിട്ടും കേസ് എടുക്കാതെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം. മല്ലപ്പളളിയിലെ വ്യവസായിയായ മേലേക്കുറ്റി ജോസ് എന്നയാള്‍ക്കെതിരേ ചെറുകിട വ്യാപാരിയായ സജി നല്‍കിയ പരാതി കീഴ്വായ്പൂര്‍ പൊലീസ് പൂഴ്ത്തിയെന്നാണ് പരാതി.

വ്യാപാര ആവശ്യങ്ങള്‍ക്കായി സജി കുറച്ചു പണം ജോസില്‍ നിന്ന് വായ്പ വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ച് ഏറെ നാള്‍ ജോസ് പിന്നാലെ നടന്നുവെങ്കിലും സജി മടക്കി കൊടുത്തില്ലെന്ന് പറയുന്നു. കഴിഞ്ഞയാഴ്ച കൊടുക്കാനുള്ള പണത്തിന്റെ പകുതി സജി ജോസിന് കൈമാറി. ഇതിന് ശേഷം ജോസിന്റെ ഫോണിലേക്ക് ചിലര്‍ വിളിച്ച് സജി പണം നല്‍കിയ ശേഷം ജോസിനെ തല്ലിയെന്നൊരു കഥ പ്രചരിക്കുന്നുവെന്ന് അറിയിച്ചു. ഇതു കേട്ട് കോപാകുലനായ ജോസ് കുടുംബ സമേതം സജിയുടെ വീട്ടില്‍ കയറി അക്രമം നടത്തിയെന്നും അസഭ്യം വിളിച്ചുവെന്നും പറയുന്നു.

വിവരമറിഞ്ഞ് എത്തിയ സജിയുടെ കൂട്ടുകാര്‍ ജോസിനെയും കുടുംബത്തെയും തടഞ്ഞ് ചീത്ത വിളിക്കുകയും സ്ത്രീകളെ അടക്കം ആക്ഷേപിക്കുകയും ചെയ്തുവത്രേ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരും സംഘത്തിലുണ്ടായിരുന്നു. തന്റെ വീട്ടില്‍ കയറി ജോസ് ഗുണ്ടായിസം കാണിച്ചുവെന്നാരോപിച്ച് സജി പിറ്റേന്ന് തന്നെ കീഴ്വായ്പൂര്‍ എസ്എച്ച്ഓയ്ക്ക് പരാതി നല്‍കി. ഇതു വരെ കേസ് എടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. അതേ സമയം, ജോസ് പരാതി നല്‍കിയിട്ടുമില്ല.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കുഞ്ഞ് കരഞ്ഞു, ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു

വാഹനാപകടത്തില്‍ ‘മരിച്ച’ യുവാവ് 3 മാസത്തിനുശേഷം ജീവനോടെ..

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ