5:32 pm - Sunday November 24, 9011

കള്ളവോട്ട് തടയാന്‍ മുഴുവന്‍സമയ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും

Editor

കള്ളവോട്ട് തടയാന്‍ മുഴുവന്‍സമയ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും
തിരുവനന്തപുരം: പരാതികള്‍ പെരുകുകയും കോടതിയുടെ ഇടപെടല്‍ ഉണ്ടാവുകയും ചെയ്തതോടെ ഇരട്ടവോട്ട് വിഷയത്തില്‍ കൂടുതല്‍ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇരട്ടവോട്ടുകള്‍ കൂടുതല്‍ കണ്ടെത്തുന്ന ബൂത്തുകളില്‍ കള്ളവോട്ട് തടയാന്‍ മുഴുവന്‍സമയ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. ബൂത്തുകളുടെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിക്കും.

ബി.എല്‍.ഒ.മാരുടെ പരിശോധനയില്‍ കണ്ടെത്തുന്ന ഇരട്ടവോട്ടുള്ളവരുടെ പേര് ഉള്‍പ്പെടുത്തിയ പ്രത്യേക പട്ടിക പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കു നല്‍കും. തിരഞ്ഞടുപ്പുസമയത്ത് പേര് ഒഴിവാക്കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിച്ചായിരിക്കും വോട്ടെടുപ്പ്.

വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ട് സ്വയംകണ്ടെത്തി നീക്കാന്‍ അപേക്ഷിച്ചവര്‍ ഉദ്യോഗസ്ഥരുടെ തീരുമാനം കാത്തിരിക്കുകയാണ്. ബി.എല്‍.ഒ.മാര്‍ വോട്ടറുടെ വീട്ടിലെത്തുമെന്ന് ഉദ്യോഗസ്ഥരുടെ അറിയിപ്പുണ്ടായെങ്കിലും ഇതുവരെ എത്തിയില്ലെന്ന ആക്ഷേപമുണ്ട്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കേരളം ആരു ഭരിക്കണം എന്നു തീരുമാനിക്കുന്നതിനുള്ള വോട്ടുകള്‍ പെട്ടിയില്‍ വീണു തുടങ്ങി

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടൂരില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ