ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന വേണ്ട

ദോഹ: ഖത്തര്‍ എയര്‍വേയ്സിന്റെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് അധികൃതര്‍. ഇന്ത്യയ്ക്ക് പുറമേ അര്‍മേനിയ, ബംഗ്ലാദേശ്, ഇറാന്‍, ബ്രസീല്‍, ഇറാഖ്, നേപ്പാള്‍, നൈജീരിയ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, റഷ്യ, ശ്രീലങ്ക, താന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്യുന്നവര്‍ക്കും കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ വേണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി.
ഇതുവരെ ഖത്തര്‍ എയര്‍വേയ്സിന്റെ യാത്രക്കാര്‍ക്ക് യാത്രയ്ക്ക് 72 മണിക്കൂറിന് മുന്‍പ് നടത്തിയ കോവിഡ് ആര്‍ടി-പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. അതേസമയം ചെന്നിറങ്ങുന്ന രാജ്യത്ത് അല്ലെങ്കില്‍ ട്രാന്‍സിറ്റിന് കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാര്‍ നിബന്ധനകള്‍ ഉണ്ടെങ്കില്‍ യാത്രക്കാര്‍ അത് പാലിക്കണം. യാത്രാ ചട്ടങ്ങള്‍ സംബന്ധിച്ച് യഥാസമയമുള്ള വിവരങ്ങള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
Your comment?