ലതികക്ക് മനപ്പൂര്‍വ്വം സ്ഥാനാര്‍ഥിത്വം കൊടുക്കാതിരുന്നതല്ലെന്ന്: മുല്ലപ്പള്ളി
കൊച്ചി : ലതികക്ക് മനപ്പൂര്‍വ്വം സ്ഥാനാര്‍ഥിത്വം കൊടുക്കാതിരുന്നതല്ലെന്ന് മുല്ലപ്പള്ളി . എല്ലാവരോടും ചോദിച്ചു തന്നെയാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
‘ലതികാ സുഭാഷിന് കഴിഞ്ഞ തവണ സീറ്റു കൊടുത്തിരുന്നു നിര്‍ഭാഗ്യവശാല്‍ അവര്‍ തോറ്റു. ഇത്തവണത്തെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ അവരുടെ പേര് പരിഗണിക്കണമെന്നും സീറ്റ് കൊടുക്കണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഏറ്റുമാനൂര്‍ സീറ്റ് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ നിര്‍ബന്ധിതരായി. ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ദിവസങ്ങളോളമാണ് ചര്‍ച്ച വഴിതെറ്റിയത്. മനപ്പൂര്‍വ്വം സ്ഥാനാര്‍ഥിത്വം കൊടുക്കാതിരുന്നതല്ല. ഇക്കാര്യം അവര്‍ക്കറിയാം. ഇതവരെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്’, മുല്ലപ്പള്ളി പറഞ്ഞു.
‘തിരുവനന്തപുരത്തെ പത്രലേഖകന്‍ എങ്ങനെയെങ്കിലും ഏറ്റുമാനൂര്‍ സീറ്റ് വാങ്ങിനല്‍കുമോ എന്ന് ചോദിച്ചിരുന്നു. ലതികാ സുഭാഷിന് വലിയ അംഗീകാരം കൊടുത്ത് പാര്‍ട്ടി ബഹുമാനിക്കുമെന്ന് പത്രക്കാരന് ഉറപ്പു നല്‍കിയിരുന്നു. പക്ഷെ അവര്‍ക്ക് അത് സ്വീകാര്യമല്ല എന്നാണ് അന്ന് പറഞ്ഞത്’.
സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കയപ്പോള്‍ ചുരുങ്ങിയത് 15 മഹിളകള്‍ക്ക് സീറ്റ് കൊടുക്കണമെന്ന നിഷ്‌കര്‍ഷയുണ്ടായിരുന്നു. അതിനു ശേഷമാണ് ചിലയിടത്ത് ചിലര്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചത്. അതിനാലാണ് സംഖ്യ കുറഞ്ഞു പോയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Your comment?