നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല: ഉമ്മന്‍ ചാണ്ടി
പുതുപ്പള്ളി: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് മല്‍സരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ 81 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുണ്ട്. നിലവില്‍ പുതുപ്പള്ളിയില്‍നിന്ന് തന്റെ പേരാണ് അംഗീകരിച്ചിരിക്കുന്നത്. നേമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദിവസങ്ങളായി സജീവമായി നില്‍ക്കുന്നുണ്ട്. നേമത്ത് പല പേരും വരുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Your comment?