ആറന്മുളയില് അപ്രതീക്ഷിത ട്വിസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന:സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചേക്കും
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുളയില് നിന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന:സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചേക്കും. രാഹുലിനെ കൂടാതെ ആറന്മുള മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായര്‍, മുന്‍ ഡിസിസി പ്രസിഡന്റ്പി.മോഹന്‍രാജ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു എന്നിവരായിരുന്നു സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ യുവ സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുക, ആറന്മുളയില് നേതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നീ ഘടകങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് തുണയാകുന്നത്. രാഹുലിന്റെ പേരിന് കോണ്‍ഗ്രസ് ഹൈക്കമാന്റും പച്ചകൊടി കാട്ടി എന്നാണ് ലഭിക്കുന്ന വിവരം.
Your comment?