കുഞ്ഞ് കരഞ്ഞു, ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു

Editor

കുണ്ടറ : മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, അമ്മ പൊലീസ് കസ്റ്റഡിയില്‍. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ദിവ്യ(24)യെയാണു കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പൊലീസ് പറയുന്നത്: ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക് നടത്തുന്ന ഭര്‍ത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങി.

പിന്നീട് കുഞ്ഞ് കരഞ്ഞപ്പോള്‍ ബക്കറ്റിലെ വെള്ളത്തില്‍ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായും ഒരു തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വീട്ടില്‍ പോകാന്‍ കെഎസ്ആര്‍ടിസി ബസ് കടത്തിക്കൊണ്ടുപോയ ‘ടിപ്പര്‍ അനി’ പിടിയില്‍

വീട്ടില്‍ കയറി ആക്രമണം: കോണ്‍ഗ്രസ് നേതാവിനെതിരേ പരാതി കൊടുത്തിട്ടും കേസ് എടുക്കാതെ പൊലീസ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ