പത്തനംതിട്ട ജില്ലയില്‍ സി.പി.ഐയ്ക്ക് നല്‍കിയിട്ടുള്ള ഏക സീറ്റായ അടൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയം ഏകകണ്ഠമായിട്ടില്ല
പത്തനംതിട്ട: ജില്ലയില്‍ സി.പി.ഐയ്ക്ക് നല്‍കിയിട്ടുള്ള ഏക സീറ്റായ അടൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയം ഏകകണ്ഠമായിട്ടില്ല. മൂന്നു പേരൂടെ ലിസ്റ്റ് സംസ്ഥാന കമ്മറ്റിക്ക് കൈമാറിയിരിക്കുകയാണ്.ചിറ്റയം ഗോപകുമാര്‍ തുടര്‍ച്ചയായ മൂന്നാം തവണയും ജനവിധി തേടുമെന്ന് തന്നെയാണ് ഇതുവരെ എല്ലാവരും കരുതിയിരുന്നത്. പാര്‍ട്ടിയുടെ മാനദണ്ഡങ്ങളും അദ്ദേഹത്തിന് അനുകൂലമായിരുന്നു.
എന്നാലിപ്പോള്‍, ചിറ്റയത്തിനൊപ്പം മറ്റു രണ്ടു പേരുകള്‍കൂടി ഇവിടെ ഉയര്‍ന്നിട്ടുണ്ട്. മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്, കടമ്ബനാട്ട് നിന്നുള്ള മണ്ഡലം കമ്മറ്റി അംഗവും കെ.എസ്.ആര്.ടി.സിയിലെ എ.ഐ.ടി.യു.സി യൂണിയന്റെ സംസ്ഥാന സെക്രട്ടറി T.R. ബിജു എന്നിവരുടെ പേരാണ് ജില്ലാ എക്സിക്യൂട്ടീവ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. സ്ഥാനാര്‍ഥിയെ സംസ്ഥാന നേതൃത്വം തീരുമാനിക്കും.
Your comment?