5:32 pm - Monday November 23, 1322

പന്തളം പ്രതാപന്റെ ബിജെപി പ്രവേശനത്തില്‍ ഞെട്ടി കോണ്‍ഗ്രസ്

Editor

അടൂര്‍ : കോണ്‍ഗ്രസ് നേതാവ് പന്തളം പ്രതാപന്‍ ബിജെപിയിലേക്ക് ചേക്കേറിയത് അടുപ്പക്കാര്‍ക്ക് പോലും ഒരു ചെറുസൂചനയും നല്‍കാതെ. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് ബിജെപി വേദിയില്‍ അമിത്ഷാ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിക്കുമ്പോഴും പ്രതാപന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും തന്നെയായിരുന്നു. കോണ്‍ഗ്രസ് ക്യാമ്പുകളില്‍ അമ്പരപ്പ് നിറയുമ്പോള്‍ ഇടത് സൈബര്‍ പോരാളികള്‍ പരിഹാസവുമായി രംഗത്തുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പിന് ശേഷം ബിജെപി എന്ന സ്ഥിതി മാറി എന്നാണ് ഇടതുപക്ഷം പരിഹസിക്കുന്നത്- ഇപ്പോള്‍ രാവിലെ കോണ്‍ഗ്രസ്, വൈകിട്ട് ബിജെപി എന്നതാണ് ട്രെന്‍ഡ് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അടൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതാപന്‍ സജീവമായിരുന്നു. സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയിലും പറഞ്ഞുകേട്ട പേരായിരുന്നു പ്രതാപന്റേത്. ഇന്നലെ രാവിലെ വീട്ടിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹം എവിടേക്കോ പോകാനായി ഒരുങ്ങുന്നതാണ് കണ്ടത്. എങ്ങോട്ടേക്കാണെന്ന് ചോദിച്ചപ്പോള്‍ തിരുവനന്തപുരം വരെ പോകേണ്ട ആവശ്യമുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും പ്രതാപന്‍ ബിജെപി വേദിയിലെത്തുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവായ പന്തളം പ്രതാപനെ കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ വച്ചാണ് അമിത്ഷാ ഷാള്‍ അണിയിച്ച് സ്വീകരിച്ചത്. ഇത്തവണ അടൂരിലേക്ക് യു ഡി എഫ് പരിഗണിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു പ്രതാപന്‍. മുന്‍ മന്ത്രി പന്തളം സുധാകരന്റെ സഹോദരന്‍ കൂടിയായ പ്രതാപന്‍ മുന്‍ കെ പി സി സി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

സഹോദരന്റെ ബിജെപി പ്രവേശനത്തെപ്പറ്റി ഹൃദയ വേദനയോടെയാണ് പന്തളം സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇപ്പോള്‍ പന്തളം പ്രതാപന്റെ ഫേസ്ബുക്കിലാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അമര്‍ഷമാണ്. കോമഡി ട്രോളുകളും വിമര്‍ശനങ്ങളുമായാണ് അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. പത്ത് ദിവസം മുമ്പാണ് രാഹുല്‍ഗാന്ധിയുടെ കൊല്ലം സന്ദര്‍ശനത്തിനിടയിലെ ചിത്രം പ്രതാപന്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയത്. പുതുച്ചേരിയിലെ ഒരു വിദ്യാര്‍ത്ഥിനിയ്ക്കൊപ്പം രാഹുല്‍ ഫോട്ടോയെടുക്കുന്ന വൈറല്‍ വീഡിയോ ഉള്‍പ്പടെ രാഹുല്‍ ഗാന്ധിയുടെ ഓരോ നീക്കങ്ങളും പ്രതിഫലിക്കുന്നതായിരുന്നു പ്രതാപന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍. ഇത്ര കടുത്ത രാഹുല്‍ ഗാന്ധി ആരാധകനായ ഒരാള്‍ പെട്ടെന്ന് എങ്ങനെ മറുകണ്ടം ചാടി എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വണ്ടി സ്റ്റോക്കുണ്ട്; പണം അടച്ചാല്‍ ഉടന്‍ ഡെലിവറി; സ്വകാര്യ ഫൈനാന്‍സ് കമ്പനിയെ സമീപിച്ച് 10 ലക്ഷം രൂപ വായ്പയെടുത്ത് വാഹന ഡീലര്‍ക്ക് നല്‍കിയ അടൂര്‍ പെരിങ്ങനാട് സ്വദേശിനിക്ക് കിട്ടിയത് എട്ടിന്റെ പണി; ഹുണ്ടായി വാഹനങ്ങളുടെ ഡീലറായ അടൂര്‍ എസ് എസ് മോട്ടോഴ്‌സിനെതിരെയുള്ള പരാതികള്‍ തുടര്‍ക്കഥയാകുന്നു

പത്തനംതിട്ട ജില്ലയില്‍ സി.പി.ഐയ്ക്ക് നല്‍കിയിട്ടുള്ള ഏക സീറ്റായ അടൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയം ഏകകണ്ഠമായിട്ടില്ല

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ