‘പത്താം തരം തോറ്റ’ ഡിവൈഎസ്പിക്ക് ഡോക്ടറേറ്റ്: ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍ ജോസിന്റെ കഠിന പരിശ്രമത്തിന്റെ കഥ പറഞ്ഞ് കേരളാ പൊലീസ്

Editor

ചെങ്ങന്നൂര്‍: ഇംഗ്ലീഷ് തെല്ലുമറിയില്ല. പത്താം തരം ആദ്യ ശ്രമത്തില്‍ തോറ്റു. അങ്ങനെ ഒരാള്‍ ഇപ്പോള്‍ കേരളാ പൊലീസില്‍ ഡിവൈഎസ്പിയാണ്. സര്‍വീസിലിരിക്കേ നടത്തിയ ഗവേഷണം അദ്ദേഹത്തെ ഡോക്ടറേറ്റിനും അര്‍ഹനാക്കി. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍ ജോസാണ് ഏതൊരാള്‍ക്കും പ്രചോദനമാകുന്ന ജീവിതാനുഭവത്തിലൂടെ കടന്നു പോകുന്നത്. ജോസിന്റെ അത്ഭുത വിജയ കഥ പുറത്തു വിട്ടിരിക്കുന്നതാകട്ടെ കേരളാ പൊലീസിന്റെ മീഡിയ സെല്ലും. കേരളാ പൊലീസ് നടപ്പിലാക്കിയ ജനമൈത്രി പൊലീസ് പദ്ധതിയെ കുറിച്ചുള്ള പഠനത്തിനാണ് അദ്ദേഹത്തിന് കേരളാ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.

വെള്ളറട സ്വദേശി രാജയ്യന്‍-മേരി ദമ്പതികളുടെ നാലുമക്കളില്‍ രണ്ടാമനാണ് ജോസ്. വെള്ളറട ഈശ്വരവിലാസം മെമ്മോറിയല്‍ ഹൈസ്‌കൂളിലായിരുന്നു പഠനം. കഠിനമായി തോന്നിയ പാഠഭാഗങ്ങള്‍ വലച്ചപ്പോള്‍ ആദ്യം പത്താം ക്ലാസില്‍ തോറ്റു. രണ്ടാമത് പ്രൈവറ്റായി പഠിച്ച് പരീക്ഷ എഴുതിയപ്പോള്‍ വിജയിച്ചെങ്കിലും തേര്‍ഡ് ക്ലാസ് ആണ് കിട്ടിയത്. മറ്റു കോളജുകളിലൊന്നും അഡ്മിഷന്‍ കിട്ടാന്‍ പ്രയാസമായതിനാല്‍ സമാന്തരമായി പ്രീഡിഗ്രിക്ക് പഠിച്ചു. സെക്കന്‍ഡ് ക്ലാസോടെ പ്രീഡിഗ്രി പാസായി. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജില്‍ ബിഎ പൊളിറ്റിക്സിന് ചേര്‍ന്നു. ഒന്നാം റാങ്കോട് കൂടി കേരളസര്‍വകലാശാലയില്‍ നിന്ന് ബിഎ പാസായപ്പോള്‍ ജോസിന്റെ വിദ്യാഭ്യാസ ജീവിതത്തിന് സമൂലം മാറ്റം വന്നു. കാര്യവട്ടം ക്യാമ്പസില്‍ നിന്ന് ഒന്നാം റാങ്കോടെ തന്നെ ബിരുദാനന്തര ബിരുദം കൂടി നേടിയതോടെ പത്താം ക്ലാസ് തോറ്റുവെന്ന പേരുദോഷമുള്ള ആ യുവാവ് ചരിത്രം കുറിക്കുകയായിരുന്നു. അവിടെ തീര്‍ന്നില്ല പഠനത്തോടുള്ള അഭിനിവേശം. പത്തില്‍ തന്നെ വലച്ച ഇംഗ്ലീഷൊക്കെ അനായാസം കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ജോസ് ഉയര്‍ന്നു. കേരളാ സര്‍വകലാശാലയില്‍ നിന്ന് തന്നെ ലൈബ്രറി സയന്‍സില്‍ നിന്ന് ബിരുദം നേടി. വീണ്ടും കാര്യവട്ടം ക്യാമ്പസിലേക്ക്.അവിടെ നിന്ന എം.ഫില്‍ നേടി. സിവില്‍ സര്‍വീസ്മെയിന്‍ പരീക്ഷ വരെ എത്തുകയും ചെയ്തു. ഗ്രാമവികസന വകുപ്പില്‍ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

തുടര്‍ന്ന് കേരളാ സര്‍വകലാശാലയില്‍ ലൈബ്രേറിയനായി കുറച്ചു കാലം സേവനം അനുഷ്ടിച്ചു. 2003 ല്‍ കേരളാ പൊലീസില്‍ സബ് ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചു. ഇതിനിടെ സര്‍ക്കാര്‍ കോളജില്‍ ലക്ചററായി ജോലി ലഭിച്ചെങ്കിലും പൊലീസില്‍ തുടരാന്‍ തീരുമാനിച്ചു. സമര്‍ഥനായ ഒരു കുറ്റാന്വേഷകനെ കേരളാ പൊലീസിന് ലഭിക്കുന്നതാണ് പിന്നീട് കണ്ടത്. ചെങ്ങന്നൂര്‍ വന്മഴി ക്ഷേത്രത്തിലെ താഴികക്കുടം മോഷണം, പത്തനംതിട്ടയിലെ ധനകാര്യ സ്ഥാപന ഉടമ വാസുക്കുട്ടിയുടെ കൊലപാതകം, ഇപ്പോള്‍ ജനശ്രദ്ധ നേടിയ മാന്നാറിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടു പോകല്‍, പത്തനംതിട്ടയില്‍ പട്ടാപ്പകല്‍ നടന്ന ജൂവലറി കവര്‍ച്ചയിലെ പ്രതികളെ അരമണിക്കൂറിനുള്ളില്‍ കണ്ടെത്തിയത്, പന്തളത്തെ നാടോടി ബാലന്റെ കൊലപാതകം, കോന്നിയില്‍ ഭാര്യയെ ആസിഡ് കൊടുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെ അറസ്റ്റ് ചെയ്തത് തുടങ്ങി പ്രമാദമായ പല കേസുകളും ജോസ് തെളിയിച്ചു. 150 ഗുഡ് സര്‍വീസ് എന്‍ട്രിയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. സംസ്ഥാന പൊലീസ് മേധാവിയുടെ കമന്‍ഡേഷനും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും കരസ്ഥമാക്കി. ഇന്ത്യയിലെ മികച്ച് അക്കാദമിക് ജേണലുകളില്‍ ഉള്‍പ്പെടെ പതിനഞ്ചോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക എസ്ജി ഷൈനിയാണ് ഭാര്യ. മക്കള്‍: അനഘ (എംബിബിഎസ് വിദ്യാര്‍ഥി), മീനാക്ഷി(പത്താം ക്ലാസ് വിദ്യാര്‍ഥി).

കേരളസര്‍വകലാശാലാ രാഷ്ട്രമീ മാംസ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ സിഎ ജോസുകുട്ടിയുടെ മേല്‍നോട്ടത്തിലാണ് ഗവേഷണം നടത്തിയത്. 2008 മാര്‍ച്ചില്‍ കേരളത്തിലെ തെരഞ്ഞെടുത്ത 20 പൊലീസ് സ്റ്റേഷനുകളില്‍ പൈലറ്റ് പ്രൊജക്ട് ആയി ആരംഭിച്ച ജനമൈത്രി സുരക്ഷാ പദ്ധതി 2017 ഫെബ്രുവരി 22 ന് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചു. കേരളത്തിലങ്ങോളമിങ്ങോളമുള്ള പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് ആറു വര്‍ഷം കൊണ്ടാണ് ജോസ് ഗവേഷണം പൂര്‍ത്തിയാക്കിയത്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലായിരുന്നു ഇത് എന്നതാണ് പ്രത്യേകത. ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയ ജനമൈത്രി സുരക്ഷാ പദ്ധതി പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ഏറ്റവും അനുയോജ്യമായ സംവിധാനമാണെന്ന് ജോസ് പറഞ്ഞു. പദ്ധതി ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള പൊലീസ് സ്റ്റേഷനുകളില്‍ പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. പൊലീസിനെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഗണ്യമായി കുറഞ്ഞു. ജനമൈത്രി സുരക്ഷാ പദ്ധതിയില്‍ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായില്ലെങ്കിലും ഗൗരവപരമായ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ഉദാഹരണത്തിന് ഇന്ത്യയില്‍ ശരാശരി 78 കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കേരളത്തില്‍ അത് ഒരു കേസിന് താഴെയാണ്. കേരളം കുറ്റകൃത്യങ്ങളില്‍ മുന്നിലാണെന്ന് പറയുമ്പോഴും ഗൗരവകരമായ കുറ്റങ്ങള്‍ കുറഞ്ഞു വരുന്നു. മറ്റൊരു കണ്ടെത്തല്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ വന്ന വന്‍വര്‍ധനയാണ്. പൊലീസും പൊതുജനങ്ങളും കൈകോര്‍ത്തതോടെ സുക്ഷ്മമായ പല വിവരങ്ങളും പൊലീസിന് ലഭിച്ചു തുടങ്ങിയെന്നും ജോസിന്റെ ഗവേഷണ റിപ്പോര്‍ട്ടിലുണ്ട്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇത് ഇവരുടെ പതിവ് പരിപാടി; വാഹനം പിറ്റേന് ഡെലിവറാകുമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് പണം അടപ്പിച്ചു; അക്കൗഡില്‍ പണം എത്തിയെന്ന് ഉറപ്പു വരുത്തിയ ശേഷം വാക്ക് മാറ്റി എസ് എസ് ഹുണ്ടായി അധികൃതര്‍; എസ് എസ് ഹുണ്ടായിക്കെതിരെ ഉയരുന്നത് വ്യാപക പരാതി

വണ്ടി സ്റ്റോക്കുണ്ട്; പണം അടച്ചാല്‍ ഉടന്‍ ഡെലിവറി; സ്വകാര്യ ഫൈനാന്‍സ് കമ്പനിയെ സമീപിച്ച് 10 ലക്ഷം രൂപ വായ്പയെടുത്ത് വാഹന ഡീലര്‍ക്ക് നല്‍കിയ അടൂര്‍ പെരിങ്ങനാട് സ്വദേശിനിക്ക് കിട്ടിയത് എട്ടിന്റെ പണി; ഹുണ്ടായി വാഹനങ്ങളുടെ ഡീലറായ അടൂര്‍ എസ് എസ് മോട്ടോഴ്‌സിനെതിരെയുള്ള പരാതികള്‍ തുടര്‍ക്കഥയാകുന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015