കൊല്ലം ബൈപ്പാസില്‍ ഇന്നുമുതല്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള നീക്കം പൊലീസ് തടഞ്ഞു.
കൊല്ലം: കൊല്ലം ബൈപ്പാസില്‍ ഇന്നുമുതല്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള നീക്കം പൊലീസ് തടഞ്ഞു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടോള്‍ പിരിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. അതേസമയം, ടോള്‍ പിരിവ് തുടങ്ങുന്നതില്‍ സാവകാശം ചോദിച്ചിരുന്നതായി കലക്ടര്‍ പറഞ്ഞു. കമ്പനി മറുപടിയൊന്നും നല്‍കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലം ബൈപ്പാസില്‍ ഇന്നു രാവിലെ എട്ടു മുതല്‍ ടോള്‍ പിരിവ് തുടങ്ങുന്നതിനാണ് കമ്പനി തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യം ജില്ലാഭരണകൂടത്തെ കമ്പനി രേഖാമൂലം അറിയിച്ചിട്ടില്ല. പകരം വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് നിലനില്‍ക്കുകയാണ്. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് സംസ്ഥാനം നേരത്തെ കത്തയച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് കത്തയച്ചത്. ഈ കത്ത് പരിഗണിക്കാതെയാണ് ഇന്ന് ടോള്‍ പരിവ് ആരംഭിക്കാന്‍ തീരുമാനിച്ചത്.
Your comment?