ബിജെപി ഹര്‍ത്താലിനിടെ ചേര്‍ത്തലയില്‍ കടകള്‍ക്ക് നേരെ ആക്രമണം

ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അടച്ചിട്ട കടകള്‍ക്ക് നേരെ ആക്രമണം. ചേര്‍ത്തല നഗരത്തിലാണ് നാല് കടകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മൂന്ന് കടകള്‍ തീവെച്ചുനശിപ്പിക്കുകയും ഒരു കട തല്ലിത്തകര്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ത്തല നഗരത്തില്‍ പോലീസും സുരക്ഷ ശക്തമാക്കി.
ബുധനാഴ്ച രാത്രിയോടെയാണ് വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ചത്. രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ വൈകുന്നേരം പ്രവര്‍ത്തകര്‍ തമ്മില്‍ അപ്രതീക്ഷിത സംഘര്‍ഷമുണ്ടാവുകയായിരുന്നു.
Your comment?