
തൃശ്ശൂര്‍: ആളൂരില്‍ 17 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 20 പേര്‍ക്കെതിരേ കേസെടുത്തു. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും അടക്കമുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കാമുകന്‍ മറ്റുള്ളവര്‍ക്കും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശചെയ്തെന്നും 14 തവണ പെണ്‍കുട്ടി പീഡനത്തിനിരയായെന്നുമാണ് വിവരം.
കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനും പോലീസും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച തന്നെ പ്രതികളെ പിടികൂടുമെന്നും കേസില്‍ കൂടൂതല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നുമാണ് പോലീസ് നല്‍കുന്നവിവരം.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in CRIME
Your comment?