ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

കുവൈത്ത് : സാല്‍മിയയില്‍ ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് അല്‍ യൂസഫ് അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു. ലുലു വ്യാപാരശൃംഖലയില്‍ കുവൈത്തില്‍ 11-ാമത്തെയും രാജ്യാന്തരതലത്തില്‍ 202ാമത്തെയും ശാഖയാണ് അത്. സാല്‍മിയയിലെ ടെറാസ് മാളിലാണ് ലുലു ശാഖ തുറന്നത്.
ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.അഷറഫലി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സൈഫീ റുപാവാല എന്നിവരുടെ വിര്‍ച്വല്‍ സാന്നിധ്യവും കുവൈത്ത്-ഇറാഖ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, റീജനല്‍ ഡയറക്ടര്‍ ശ്രീജിത്ത്, റീജനല്‍ മാനേജര്‍ അബ്ദുല്‍ ഖാദര്‍ ഷെയ്ഖ് എന്നിവരുടെ സാന്നിധ്യവും ഉദ്ഘാടന ചടങ്ങിനുണ്ടായി. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്.
2226 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഷോപ്പ്. ഫ്രഷ് പച്ചക്കറികളും പഴങ്ങളും, ശീതീകരിച്ച മത്സ്യവും മാംസവും ഗ്രോസറി ഉത്പന്നങ്ങള്‍, ബേക്കറി ഇനങ്ങള്‍, ആരോഗ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
Your comment?