വിമാനത്തിന്റെ എന്‍ജിന്റെ മുന്‍ഭാഗം ഊരിത്തെറിച്ച് ഒരു വീടിന്റെ മുറ്റത്ത് പതിച്ചു: യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കി
വാഷിങ്ടണ്‍: ഡെന്‍വറില്‍നിന്ന് ഹവായിയിലേക്ക് യാത്രപുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കി. 231 യാത്രക്കാരും 10 ജീവനക്കാരുമായി പുറപ്പെട്ട ബോയിങ് 777-200 വിമാനത്തിലാണ് തീപ്പിടിത്തമുണ്ടായത്.
വിമാനത്തിന്റെ എന്‍ജിന്റെ മുന്‍ഭാഗം ഊരിത്തെറിച്ച് ഒരു വീടിന്റെ മുറ്റത്ത് പതിച്ചു. വിമാനത്തിന്റെ ചിറകില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ സമീപപ്രദേശങ്ങളില്‍ ചിതറി വീണു.
അത്യപൂര്‍വമായ എന്‍ജിന്‍ തകരാറാണ് സംഭവിച്ചതെന്നും പൈലറ്റിന്റെ പരിചയസമ്പന്നതയാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്നും യുണൈറ്റഡ് എയര്‍ലൈന്‍സ് പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി.
Your comment?