ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടായേക്കും. തിരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ്ണ യോഗം ചൊവ്വാഴ്ച്ച ഡല്‍ഹിയില്‍ യോഗം ചേരും.
നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ചിലതില്‍ ഏപ്രില്‍ ഒന്നാം വാരം ആദ്യഘട്ട വോട്ടെടുപ്പ് നടത്താനാണ് കമ്മിഷന്‍ ആലോചിക്കുന്നത്. വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് വിജ്ഞാപനം ഇറങ്ങിയാല്‍ മതി. വിജ്ഞാപനത്തിന് നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് മുമ്പ് തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ മതി. അതിനാല്‍ ഏപ്രില്‍ ഒന്നാം വാരം ആദ്യഘട്ട വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ തെരെഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനം മാര്‍ച്ചിന്റെ തുടക്കത്തില്‍ നടത്തിയാല്‍ മതിയെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് ആദ്യവാരം തമിഴ്നാട്, അസം എന്നിവിടങ്ങളില്‍ ചില ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഇതിന് ശേഷമേ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ എന്നാണ് സൂചന.
Your comment?