ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും മെട്രോമാന്‍ ഇ. ശ്രീധരന്‍

Editor

ന്യൂഡല്‍ഹി: ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പാര്‍ട്ടിക്ക് അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രിയാകാന്‍ സമ്മതമാണെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍ വ്യക്തമാക്കി. കേരളം ഇപ്പോള്‍ കടക്കെണിയിലാണെന്നും വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുകയാണു ലക്ഷ്യം. സാമ്പത്തിക തകര്‍ച്ചയിലാണു കേരളം. ഓരോ മലയാളിയും 1.2 ലക്ഷം രൂപയുടെ കടക്കാരനാണ്. സാമ്പത്തിക കമ്മിഷനെ നിയമിച്ച് ഇതിനു പരിഹാരം കാണണം. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചെങ്കിലും കേരളത്തില്‍ വ്യക്തമായ പുരോഗതി കൊണ്ടുവരാനായിട്ടില്ല. 20 വര്‍ഷത്തിനുള്ള നല്ല ഒരു വ്യവസായം പോലും സംസ്ഥാനത്തു വന്നിട്ടില്ല. രണ്ടു മുന്നണികളും പരസ്പരം പോരടിച്ചു സംസ്ഥാനത്തിന്റെ വികസനം ഇല്ലാതാക്കുകയാണു ചെയ്തത്.

കേരളത്തിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ നടക്കില്ല എന്നതിനാലാണു ബിജെപിയില്‍ ചേരുന്നതെന്നും ശ്രീധരന്‍ പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ അടിസ്ഥാനസൗകര്യ വികസനം, വ്യവസായ വികസനം എന്നിവയടക്കം നാലു മേഖലകളിലാണു ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ വിജയം

നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടായേക്കും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ