ദുബായ് :ജോലി കഴിഞ്ഞു വന്നു കിടന്നുറങ്ങിപ്പോയി, അതിനാല്‍ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോടികള്‍ ലഭിച്ച വിവരം അറിയാന്‍ വൈകി. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം നേടിയ കണ്ണൂര്‍ സ്വദേശി ശരത് കുന്നുമ്മലി(26)ന്റേതാണ് വാക്കുകള്‍. ദുബായിലെ ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രിയില്‍ ടെക്‌നിക്കല്‍ ജീവനക്കാരായ ഈ യുവാവ് 10 സഹപ്രവര്‍ത്തകരോടൊപ്പമാണ് 4275 നമ്പര്‍ ടിക്കറ്റ് വാങ്ങിയത്.
രാത്രികാല ജോലി കഴിഞ്ഞ് വന്നു മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് കിടന്നുറങ്ങിയതാണ്. ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതര്‍ സമ്മാനം നേടിയ വിവരം അറിയിക്കാന്‍ ഫോണ്‍ വിളിച്ചതൊന്നും അറിഞ്ഞതേയില്ല. വൈകിട്ട് ആറിന് സുഹൃത്തുക്കള്‍ വിവരം വന്നു പറഞ്ഞപ്പോഴാണ് ഇപ്രാവശ്യം തന്നെ ഭാഗ്യദേവത കടാക്ഷിച്ച കാര്യം മനസിലായത്. മൊബൈല്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഡ്യൂട്ടി ഫ്രീ ലാന്‍ഡ് ലൈനില്‍ നിന്നുള്ള കോളുകളും കണ്ടതോടെ ഉറപ്പിച്ചു.
കഴിഞ്ഞ നാലു വര്‍ഷമായി ദുബായില്‍ താമസിക്കുന്ന ശരത് ഇതാദ്യമായാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യ പരീക്ഷണം നടത്തുന്നത്. നേരത്തെ രണ്ടു പ്രാവശ്യം അബുദാബി ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. തനിക്ക് ലഭിക്കുന്ന വിഹിതം നാട്ടിലുള്ള വയോധികരായാ മാതാപിതാക്കളെ സഹായിക്കുന്നതിനും പാതി വഴിയിലായ വീട് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനും ഉപയോഗിക്കാനാണു ശരതിന്റെ തീരുമാനം
Your comment?