അടൂര്‍: വൈദ്യുതി തൂണിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഒന്നര മണിക്കൂറിനു ശേഷം അഗ്നി രക്ഷാസേന യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി. പറക്കോട് വടക്ക് മുണ്ടു മുരുപ്പേല്‍ മണിലാല്‍(38) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പന്നിവിഴ സെന്റ് തോമസ് സ്‌കൂളിനു സമീപം കനാല്‍ റോഡരികിലെ വൈദ്യുതി തൂണിലാണ് യുവാവ് കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു.
വിവരമറിഞ്ഞ് അടൂര്‍, പത്തനംതിട്ട യൂണിറ്റുകളില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സേന സ്ഥലത്തെത്തി. ഏറെ നേരം വൈദ്യുതി കമ്പിയില്‍ അഭ്യാസപ്രകടനവും യുവാവ് കാഴ്ചവച്ചു. ഒടുവില്‍ അഗ്നി രക്ഷാ സേനാംഗങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥനയിലാണ് യുവാവ് താഴെയിറങ്ങി. തുടര്‍ന്ന് ഇയാളെ അടൂര്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍പ് ഈ യുവാവ് മാരകായുധവുമായി പറക്കോട് മല്ലൂര്‍കുളങ്ങര ക്ഷേത്ര കുളത്തില്‍ ചാടിയിരുന്നു. അന്നും അടൂരില്‍ നിന്നും എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളാണ് അനുനയിപ്പിച്ച് കുളത്തില്‍ നിന്നും കരയ്ക്കു കയറ്റിയത്. അടൂര്‍ അഗ്നി രക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ സഖറിയ അഹമ്മദ് കുട്ടി, സീനിയര്‍ ഫയര്‍ ഓഫീസര്‍ അനില്‍ കുമാര്‍,അഗ്നി രക്ഷാ സേനാംഗങ്ങളായ അനില്‍ ദേവ്, അസീഫ്, മനോജ് കുമാര്‍,അഭിലാഷ്,രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Your comment?