പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന: മുണ്ടപ്പള്ളി- ചക്കൂര്‍ച്ചിറ -നാലാംമൈല്‍ റോഡ്: സര്‍വ്വെ പൂര്‍ത്തിയായി: ചക്കൂര്‍ പാലം പുനര്‍നിര്‍മ്മിക്കും
കടമ്പനാട് :പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതി പ്രകാരം കടമ്പനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കൂടി കടന്നുപോകുന്ന ഗ്രാമീണറോഡിന്റെ സര്‍വ്വെ പൂര്‍ത്തിയായി. മുണ്ടപ്പള്ളിയില്‍ നിന്നാരംഭിച്ച് ചക്കൂര്‍ച്ചിറ , കന്നുവിള വഴി നാലാംമൈലിലെത്തി സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്നതാണ് റോഡ്. 3.15 കിലോമീറ്ററുള്ള റോഡിന്റെ തുടക്കത്തിലെ പതിനഞ്ച് മീറ്റര്‍ ഭാഗം പള്ളിക്കല്‍ പഞ്ചായത്തിലും ബാക്കിയുള്ള മൂന്ന് കിലോമീറ്റര്‍ കടമ്പനാട് പഞ്ചായത്തിലുമാണ്.
മുണ്ടപ്പള്ളിയില്‍ റോഡിന്റെ തുടക്കത്തിലെ നാല് പതിറ്റാണ്ട് പഴക്കമുള്ള ചക്കൂര്‍ പാലം പുനര്‍ നിര്‍മ്മിക്കും. 8 മീറ്റര്‍ വീതിലിലാണ് റോഡിന്റെയും പാലത്തിന്റെയും നിര്‍മ്മാണം. റോഡിന്റെ ഇരുവശങ്ങള്‍ കെട്ടി ബലപ്പെടുത്തുകയും ഓടകള്‍ നിര്‍മ്മിച്ച ശേഷമായിരിക്കുംടാറിങ്. നടത്തുക. ഈ റോഡിന് കിലോമീറ്ററിന് ഏകദേശം 65 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഏകദേശ കണക്ക്. 5 വര്‍ഷം നിര്‍മ്മാണ ഗ്രാരന്റിയുള്ള റോഡിന് അതിന് ശേഷം ഒരു റീ ടാറിംഗ് കൂടിയുയുണ്ടാകും.
പ്രധാന സവിശേഷതകള്‍
റോഡ് ബന്ധമില്ലാത്ത ആവസകേന്ദ്രങ്ങളെ എല്ലാ കാലാവസ്ഥയിലും ഉപയോഗപ്രദമായ റോഡ് മുഖേന ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഹൈസ്പീഡ് ഡീസല്‍ സെസ്സിന്റെ 50% ഈ പദ്ധതിയുടെ ഫണ്ടിനായി നീക്കിവച്ചിരിക്കുന്നു.
ഒരു വര്‍ഷമാണ് റോഡ് നിര്‍മ്മാണത്തിനുള്ള കാലാവധി.
സാമ്പത്തിക, ഭൗതിക പുരോഗതി ഓണ്‍ ലൈനായി മോണിറ്റര്‍ ചെയ്യപ്പെടുന്നു.
ത്രിതല ഗുണ നിലവാര പരിശോധന സംവിധാനം നിലവിലുണ്ട് ( ജില്ലാ തലം, സംസ്ഥാന തലം-സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റര്‍മാര്‍, ദേശീയ തലം- നാഷണല്‍ ക്വാളിറ്റി മോണിറ്റര്‍മാര്‍).
2000 മുതല്‍ 2013 വരെ അനുവദിച്ച പ്രവൃത്തികള്‍ (ഫേസ് 1 മുതല്‍ ഫേസ് 8 വരെ) പി.എം.ജി.എസ്.വൈ 1 ല്‍ ഉള്‍പ്പെടുന്നു.
2014 മുതല്‍ അനുവദിച്ച പ്രവൃത്തികള്‍ പി.എം.ജി.എസ്.വൈ 2 ല്‍ ഉള്‍പ്പെടുന്നു.
100% കേന്ദ്ര സഹായത്തിലാണ് പി.എം.ജി.എസ്.വൈ 1 നടപ്പിലാക്കിയത്.
Your comment?