നേരിനു വേണ്ടി എവിടെയും നേര്‍ക്കുനേര്‍ നില്‍ക്കാനും പോരാടാനും ആര്‍ജ്ജവമുണ്ടെന്ന് സമരമുഖങ്ങളില്‍ തെളിയിച്ച നേതാവ്. ബാബു ദിവാകരന്‍.
ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് ബാബു ദിവാകരന്‍ എന്ന പൊതുപ്രവര്‍ത്തകനെ സമരമുഖങ്ങളില്‍ എത്തിച്ചത് ..അത് താന്‍ ജീവന്‍ പോലെ വിശ്വസിക്കുന്ന കോണ്‍ഗ്രസ്സ് എന്ന മഹാ പ്രസ്ഥാനത്തോടുള്ള കടമയും കടപ്പാടുമാണെന്നതാണ് അദ്ദേഹത്തിന്റ മതം. പോലീസിന്റെ ക്രൂര പീഡനങ്ങളോ ,ജയില്‍വാസമോ ഒന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. കൂട്ടായും ഒറ്റക്കും അദ്ദേഹം പൊരുതി നിന്നിട്ടുണ്ട്. കൊല്ലം എസ് എന്‍ കോളേജില്‍ നിന്ന് കലാലയ രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന്, ബൂത്ത് സെക്രട്ടറി, മണ്ഡലം സെക്രട്ടറി, മണ്ഡലം വൈസ് പ്രസിഡന്റ് ,അടൂര്‍ നഗരസഭയുടെ ചെയര്‍മാന്‍, കെപിസിസിയുടെ കലാസാംസ്‌കാരിക വിഭാഗത്തിന്റെ ചുമതലക്കാരന്‍, ഡിസിസി യുടെ ജനറല്‍ സെക്രട്ടറി അങ്ങനെ നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് ആകാനായത് അദ്ദേഹത്തിന്റെ പൊതു ജീവിതത്തിലെ വലിയ ഒരു അംഗീകാരമാണ്. അക്കാലയളവില്‍ അദ്ദേഹം ഏറ്റെടുത്ത വിഷയങ്ങളിലെ സമീപനങ്ങള്‍ ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യനുമാക്കി.
ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും അദ്ദേഹം ധീരമായി ഇടപെട്ടു എത് സമരമുഖത്തും മുന്നില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ക്ക് ആവേശവും കവചവവുമായി നിന്ന മുന്നണി പോരാളിയായി മാത്രമേ നാട് ബാബു ദിവാകരനെ കണ്ടിട്ടുള്ളൂ. ഭരണ -ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും നേരെ സമരം നയിക്കുകയും ക്രൂരമായ പോലീസ് പീഡനങ്ങള്‍ ഏല്‍ക്കുകയും ചെയ്തു. പല വേള ജീവന്‍ തന്നെ അപകടത്തിലാക്കുന്ന സന്ദര്‍ഭങ്ങള്‍ പോലും ആ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.. കൃത്യമായി ടാര്‍ജറ്റ് ചെയ്ത അക്രമണങ്ങള്‍ പോലും അദ്ദേഹത്തിന് നേരെ ഉണ്ടായി. തെറ്റിന് നേരെ വിരല്‍ ചൂണ്ടുന്നത് പലരെയും ഭയപ്പെടുത്തിയിട്ടുണ്ട്.
അടൂരില്‍ നടന്ന പോളിംഗ് ക്രമക്കേടുകളെ ചോദ്യംചെയ്തതിന് പോലീസ് അദ്ദേഹത്തെ വളഞ്ഞാക്രമിച്ചൂ. പൊതുപ്രവര്‍ത്തകനെന്ന പരിഗണന കാട്ടാതെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊണ്ടു പോകുന്ന രംഗം നോവായി അടൂരിലെ ജനമനസ്സുകളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു.പൊതുവിഷയങ്ങളിന്മേല്‍ ഇടപെട്ട് നടത്തിയ സമരങ്ങളുടെ ബാക്കിപത്രമായി നിരവധി കേസുകള്‍ ..
അവക്കായി കോടതി വരാന്തകളില്‍ കഴിഞ്ഞ ദിനങ്ങള്‍..
ലോക്കപ്പുകളില്‍ അടക്കപ്പെട്ടു…
പോലീസ് മര്‍ദ്ദനമേറ്റ് ആശുപത്രികളില്‍ ഒക്കെ ചിലവഴിച്ച സമയങ്ങള്‍..
താന്‍ ജീവശ്വാസം പോലെ കൊണ്ടുനടക്കുന്ന പ്രസ്ഥാനത്തോടുള്ള കൂറും വിശ്വസ്തതയും ഓരോ വട്ടവും ഉറപ്പിക്കുന്നതായിരുന്നൂ .
വിശ്വസ്തതയോടെ പാര്‍ട്ടി ഏല്‍പിക്കുന്ന ചുമതലകള്‍ കൃത്യവും കണിശവുമായി പാലിക്കുന്നതില്‍ ബാബു ദിവാകരന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റ ആത്മാര്‍ത്ഥത പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അടൂര്‍ നഗരസഭയുടെ പിതാവ് എന്ന നിലയില്‍ ചെറുപ്രായത്തില്‍ അദ്ദേഹം നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. ഇക്കാലയളവില്‍ നിരവധി ആസ്തികള്‍ അദ്ദേഹത്തിന്റെ ശ്രമഫലമായി നഗരസഭയ്ക്ക് നേടിയെടുത്തു. കേരളത്തില്‍ ആദ്യമായി ലക്ഷംവീട് കോളനികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടൂര്‍ നഗരസഭ കേന്ദ്രീകരിച്ച് ഒരു പദ്ധതി തന്നെ അദ്ദേഹം ആവിഷ്‌കരിച്ചു. ഒറ്റ വീടുകള്‍ എന്ന ആശയത്തിലേക്ക് ലക്ഷ്യം വെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതുവരെ രണ്ടു കുടുബങ്ങള്‍ക്ക് ഒരു വീട് എന്ന നിലയില്‍ ആയിരുന്നു .
പുതിയ ബസ്റ്റാന്‍ഡ് സ്ഥാപനത്തിനായി ഒന്നരയേക്കര്‍ സ്ഥലം കണ്ടെത്തിയതും,
സ്റ്റേഡിയത്തിനായി രണ്ട് ഏക്കര്‍ സ്ഥലവും നിര്‍മ്മാണപ്രവര്‍ത്തന ങ്ങളുടെആരംഭവും, സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി യിലൂടെ 600 വീടുകളുടെ പൂര്‍ത്തീകരണവും, ആയുര്‍വേദ ആശുപത്രി ക്കായി മിത്രപുരത്ത് ഒരേക്കര്‍ സ്ഥലം, നഗരസഭയിലെ സാംസ്‌കാരിക നിലയങ്ങളുടെ നിര്‍മ്മാണം, കേരളോത്സവം ജനപങ്കാളിത്തത്തോടെ വാര്‍ഡുകള്‍ കേന്ദ്രീകൃതമായി ഉല്‍സവാന്തരീക്ഷത്തില്‍ സംഘടിപ്പിച്ചത്, കുടിവെള്ള പദ്ധതികള്‍ ,വിവിധ എംപി ഫണ്ടുകള്‍ ഏകോപിപ്പിച്ച് താലൂക്ക് ആശുപത്രിയിലെ ബഹുനില കെട്ടിട നിര്‍മ്മാണം, പബ്ലിക് അമിനിറ്റി സെന്റര്‍, പുതിയകാവ് ചിറയിലെ ടൂറിസം പദ്ധതി, രാഷ്ട്രീയ ഭേദമന്യേ എംഎല്‍എ-എംപി ഫണ്ടുകള്‍ മറ്റ് കേന്ദ്ര സഹായങ്ങള്‍ ഏകോപിച്ച് ബാബു ദിവാകരന്‍ എന്ന ദീര്‍ഘ വീക്ഷണമുള്ള നേതാവ് അടൂരിനെ മികവുറ്റ കേന്ദ്രങ്ങളിലോന്നാക്കി മാറ്റി.
നിശ്ചയദാര്‍ഢ്യവും വികസന കാഴ്ചപ്പാടും രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധങള്‍ക്ക് വില കല്‍പ്പിക്കുന്ന സംശുദ്ധ പൊതുപ്രവര്‍ത്തകന്‍ കൂടിയാണു അദ്ദേഹം .
ഇന്ന് പലപ്പോഴും രാഷ്ട്രീയക്കാരില്‍ അന്യംനിന്നുപോയ അച്ചടക്കവും മിതത്വവും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. കഴിഞ്ഞകാലങ്ങളില്‍ അടൂരിലെയും വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും കോണ്‍ഗ്രസിന്റെ സാരഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ശക്തിയും ഊര്‍ജ്ജവും ആയിരുന്നു ബാബു ദിവാകരന്‍.
നല്ല പൊതുപ്രവര്‍ത്തകന്‍ മാത്രമല്ല നല്ല അഭിനേതാവ് ,അവതാരന്‍, ഒക്കെയായി നമ്മുടെ ഇടയില്‍ അദ്ദേഹമുണ്ട്. ഒപ്പം സാമൂഹ്യമാധ്യങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നു .ഇക്കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും അടൂരില്‍ നിന്നും അവസാനവട്ട പേരുകളില്‍ നിറഞ്ഞുനിന്ന വ്യക്തി കൂടിയാണ് അദ്ദേഹം.താഴെത്തട്ടില്‍ നിന്ന് പടിപടിയായി കോണ്‍ഗ്രസില്‍ വളര്‍ന്നുവന്ന അച്ചടക്കമുള്ള പൊതുപ്രവര്‍ത്തകന്‍.
അടൂരിന്റെ ശബ്ദമാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുകയും ആവേശത്തോടെ കാത്തിരിക്കുകയും ചെയ്യുന്ന പേരുകളില്‍ ഇക്കുറി ഒന്നാമനാണ് ബാബു ദിവാകരന്‍ . കോണ്‍ഗ്രസിലൂടെതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിവച്ച അടൂരിലെ വികസനം കാലാനുസൃതമായി ഏറ്റെടുത്ത് കഴിഞ്ഞ പത്തു വര്‍ഷത്തെ വികസന മുരടിപ്പിനെ മറികടന്ന് നാടിന്‍ന്റെ സമഗ്ര വികസനത്തിനായി ഒരിക്കല്‍കൂടി കോണ്‍ഗ്രസ് തിരിച്ചു വരേണ്ടിയിരിക്കുന്നു. അടൂരിന്റെ വികസന മുന്നേറ്റത്തിനായി
അടൂരില്‍ നിന്നുതന്നെയുള്ള ഒരാള്‍…
feature
Your comment?