അടൂര്‍ :കഴിഞ്ഞ 2 നിയമസഭ ഇലക്ഷനും അടൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.. ഈ രണ്ട് തവണയും അടൂരില്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ ജനപ്രീതി ഉള്ളവര്‍ ആയിരുന്നോ എന്നൊരു ചോദ്യം തുടക്കം മുതലേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ചോദിച്ചിരുന്നു.
അടൂരില്‍ സാധാരണക്കാരുടെ ഇടയില്‍ ഒരു സ്വാധീനവും ചിലത്തിയിട്ടില്ലാത്ത ആരെയെങ്കിലും പിടിച്ചു പണത്തിന്റെയും പ്രതാപത്തിന്റെയും ഗ്രൂപ്പ്കളുടെയും പേരില്‍ സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ തന്നെ വിജയ സാധ്യത കുറഞ്ഞു എന്നത് സത്യം ആണ്.
ഇവിടെ ആണ് കഴിവും, ഭരണ പരിചയവും, വെക്തി പ്രഭാവവും ഉണ്ടായിട്ടും കഴിഞ്ഞ 2 തവണയും അവസരം നിക്ഷേധിക്കപെട്ട ബാബു ദിവാകാരന്റെ പ്രസക്തി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അടൂര്‍ തിരിച്ചു പിടിക്കണം എങ്കില്‍ അടൂരിന്റെ പള്‍സ് അറിയുന്ന ഒരാള്‍ എന്ന നിലക്കും വ്യക്തമായ വികസന കാഴ്ച്ചപാടോട് കൂടി ദീര്‍ഘവീക്ഷണം ഉള്ള ബാബു ദിവാകാരന്‍ എന്ന നേതാവ് തന്നെ വരണം..
2000-2005 കാലയാളിവില്‍ അടൂരിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയിട്ടുള്ള വികസനം ആണ് അടൂരിനെ ഇന്നത്തെ നിലയില്‍ എത്തിച്ചത് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല..
സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും സമൂഹത്തിലെ നാനാവിധ പ്രശ്‌നങ്ങളില്‍ നിക്ഷ്പക്ഷ നിലപാട് സ്വീക്കരിച്ചു പരിഹാരം കാണുവാന്‍ ശ്രമിക്കുന്ന ഇദ്ദേഹം മികച്ച ഒരു കലാകാരനും, നല്ല ഒരു അവതാരകാനും അതിലുപരി മികച്ച ഒരു സംഘാടകനും ആണ്..
പൊതു വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ വഴി മാത്രം അല്ല നേരിട്ട് ഇടപെട്ടും അച്ചടക്കം ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കിട്ടിയ നേട്ടങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയോടെ പരാതിയോ പരിഭവങ്ങളോ ഇല്ലാതെ പൊതുരംഗത്തു തുടരുന്ന ഇദ്ദേഹത്തെ തന്നെ സ്ഥാനാര്‍ത്ഥി ആക്കുകയും വിജയിപ്പിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അതു അടൂരിന് ഒരു മുതല്‍ക്കൂട്ടാകും..
Your comment?