ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം: ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു
കൊച്ചി: 2018 മാര്‍ച്ച് 22 മുതല്‍ കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയാണ് സാങ്കേതിക പിഴവുകളെ തുടര്‍ന്ന് പിന്‍വലിച്ചത്.
ഹര്‍ജി തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പു നല്‍കിയതോടെയായിരുന്നു ഇത്. ജെസ്നയെ കാണാതായിട്ടു രണ്ടു വര്‍ഷമായെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ വേണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. പൊലീസ് മേധാവി, മുന്‍ ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ.തച്ചങ്കരി, ജെസ്നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുന്‍ എസ്പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ.ജി.സൈമണ്‍ തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയായിരുന്നു കഴിഞ്ഞ ദിവസം ഹര്‍ജി സമര്‍പ്പിച്ചത്.
Your comment?