നിയമപാലകരെ പോലും വകയ്ക്കാതെ കരിക്കിനേത്ത് ജോസണ്ണന്‍ ടീംസിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്..!
അടൂര്‍: പുതുതായി ആരംഭിക്കുന്ന മൈജി ഷോറൂമിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കാനെത്തിയവരെ കരിക്കിനേത്ത് ജോസിന്റെ ജീവനക്കാര്‍ മര്‍ദിച്ചു. തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെയും കൈയേറ്റ ശ്രമം. മര്‍ദനമേറ്റ എഎസ്‌ഐ കെബി അജി ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.
ഇന്നലെ രാവിലെയാണ് സംഭവം. വൈദ്യന്‍ സില്‍ക്‌സ് മുതലാളിയുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിലാണ് പഴയ കരിക്കിനേത്ത് സില്‍ക്‌സ് പ്രവര്‍ത്തിക്കുന്നത്. അതിനോട് ചേര്‍ന്നുള്ള മുറി വാടകയ്ക്ക് എടുത്താണ് മൈജി ഷോറൂമിന്റെ ഫര്‍ണിഷിങ് നടക്കുന്നത്. ഇതിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് കരിക്കിനേത്ത് തുണിക്കട ജീവനക്കാര്‍ എതിര്‍പ്പുമായി വന്നത്. ഒരു കാരണവശാലും ബോര്‍ഡ് വയ്ക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു ഇവരുടെ പിടിവാശി.
മൈജി ബോര്‍ഡ് വയ്ക്കാന്‍ വന്ന ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിച്ചു. ഇതിനിടെ കരിക്കിനേത്ത് ജീവനക്കാര്‍ ഇവരെ കൈയേറ്റം ചെയ്യുകയും ബോര്‍ഡ് സ്ഥാപിക്കാന്‍ കൊണ്ടുവന്ന ഏണി മറിച്ചിടുകയും ചെയ്തു. വിവരം അറിഞ്ഞ് അടൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസുകാര്‍ എഎസ്‌ഐ അജിയുടെ നേതൃത്വത്തില്‍ എത്തി. പൊലീസുകാരുടെ നേരെ കരിക്കിനേത്ത് ജീവനക്കാര്‍ യാതൊരു പേടിയുമില്ലാതെ തട്ടിക്കയറുകയായിരുന്നു. മൈജി ജീവനക്കാരെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച എഎസ്‌ഐ അജിയെ കരിക്കിനേത്ത് ജീവനക്കാര്‍ മര്‍ദിച്ചു.
ഇന്നലെ രാവിലെ സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ചെന്ന എഎസ്‌ഐ കെബി അജിയോട് ഗുണ്ടകള്‍ തട്ടിക്കയറാന്‍ ശ്രമിച്ചപ്പോഴേ അദ്ദേഹം പറഞ്ഞിരുന്നു യൂണിഫോമിട്ട പൊലീസുകാരാണെന്ന് ഓര്‍മ വേണമെന്ന്. ഇന്നലെ റിമാന്‍ഡില്‍ പോകാന്‍ നേരം ഗുണ്ടകളില്‍ ഒരാള്‍ ഇക്കാര്യം പറഞ്ഞാണ് നിലവിളിച്ചത്.
കരിക്കിനേത്ത് ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരായ ഏരഹഴംകുളം ചക്കനാട്ട് കിഴക്കേതില്‍ രാധാകൃഷ്ണന്‍ (52), കൊടുമണ്‍ ഐക്കാട് മണ്ണൂര്‍ വീട്ടില്‍ ഹരികുമാര്‍ (58), ചുനക്കര അര്യാട്ട് കൃപാലയം വീട്ടില്‍ ശാമുവേല്‍ വര്‍ഗീസ് (42), ഏറത്ത് നടക്കാവില്‍ വടക്കടത്തു കാവ് താഴേതില്‍ വീട്ടില്‍ പി.കെ.ജേക്കബ് ജോണ്‍ (40), താമരക്കുളം വേടര പ്ലാവു മുറിയില്‍ കല്ലു കുറ്റിയില്‍ വീട്ടില്‍ സജൂ (36), കട്ടപ്പന വള്ളക്കടവ് പടിഞ്ഞാറ്റ് വീട്ടില്‍ അനീഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനാലും മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനാലും ഒന്നാം പ്രതി കരിക്കിനേത്ത് ജോസ അടക്കമുള്ളവര്‍ ഒളിവിലാണ്. എഎസ്‌ഐ കെബിഅജി, സിപിഒ പ്രമോദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പിന്നീട് കൂടുതല്‍ പൊലീസ് എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
https://www.facebook.com/adoorvartha/videos/2065299260290540
Your comment?