അയ്യപ്പ ഭക്തര്‍ക്ക് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: ഡ്യനോവ ലബോറട്ടറിക്ക് എതിരേ പോലീസ് കേസെടുത്തു
പത്തനംതിട്ട: ദര്‍ശനത്തിന് എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് നിലയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന താല്‍കാലിക സ്വകാര്യ ലബോറട്ടറിക്ക് എതിരേ പോലീസ് കേസെടുത്തു. മകരവിളക്ക് കാലയളവില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍/ആര്‍.ടി ലാമ്പ്/എക്സ്പ്രസ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. കോവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തരെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ല. ഭക്തര്‍ക്ക് നിലയ്ക്കലില്‍ കോവിഡ് പരിശോധന സംവിധാനം ഇല്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ഇവിടെ താല്‍കാലികമായി തുടങ്ങിയ ഒരു ലാബ് മാത്രം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വന്‍തുക മുടക്കി പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റുമായി വന്ന തീര്‍ഥാടകരെ പമ്പയിലേക്ക് കടത്തി വിട്ടില്ല. സര്‍ട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ഇവരെ തടഞ്ഞത്. ഇതോടെ തീര്‍ഥാടകര്‍ ബഹളം കൂട്ടി. തുടര്‍ന്നാണ് പോലീസ് ലബോറട്ടറിക്ക് എതിരേ കേസ് എടുത്തത്.
ഇന്ന് രാവിലെ നടന്ന തുറന്ന ശേഷം ഭക്തര്‍ക്ക് ദര്‍ശനത്തിനായി സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നു. ദിവസം 5000 ഭക്തര്‍ക്കു മാത്രമാണ് ദര്‍ശനം. വെര്‍ച്വല്‍ ക്യൂ മുഖേന ബുക്ക് ചെയ്ത് ദര്‍ശനത്തിന് എത്താം.
Your comment?