കയ്പമംഗലം: ദേശീയപാത 66 പെരിഞ്ഞനം പഞ്ചായത്ത് വളവില്‍ നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്ഫോമറില്‍ ഇടിച്ചു, കാര്‍ കത്തിനശിച്ചു.ഗുരുതര പരുക്കേറ്റ തിരുവല്ല സ്വദേശി കുമ്പനാട് കൊളിന്‍സ് വിനോജിനെ (21) എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ ആളിക്കത്തിയതോടെ ട്രാന്‍സ്ഫോമറിനും തീ പിടിച്ചു. കാറിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശികളായ ജസ്റ്റിന്.കെ.ജോണ്സണ് (25), ബിജോ (23), ജോയല്‍ (21), ടിറ്റു.എം.ജോണ്‍ (28) എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം.
വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. പരിസരത്തേക്ക് തീപടരാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. നാലര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. സ്ഥിരമായി അപകടമുണ്ടാവുന്ന വളവാണിത്. പരിസരത്ത് വൈദ്യുത വിതരണവും നിലച്ചു. പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?